വടകരയിലെ 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന് യുഡിഎഫ്: കളക്ടര്‍ക്ക് പരാതി നല്‍കി

Published : May 03, 2019, 01:30 PM ISTUpdated : May 03, 2019, 03:33 PM IST
വടകരയിലെ 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന് യുഡിഎഫ്: കളക്ടര്‍ക്ക് പരാതി നല്‍കി

Synopsis

തലശേരി, കൂത്തുപറമ്പ്,നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്നാണ് യുഡിഎഫിന്‍റെ പരാതിയില്‍ പറയുന്നത്. 

വടകര: കാസര്‍ഗോഡിനും കണ്ണൂരിനും പുറമേ വടകരയിലും കള്ളവോട്ട് ആരോപണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫാണ് ഇവിടെ രംഗത്ത് വന്നിരിക്കുന്നത്. വടകരയില്‍ കള്ളവോട്ട് നടന്നതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍റെ ചീഫ് ഇലക്ഷന്‍ ഏജന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പരാതി നല്‍കി. 

തലശേരി, കൂത്തുപറമ്പ്,നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്നാണ് യുഡിഎഫിന്‍റെ പരാതിയില്‍ പറയുന്നത്. വരണാധികാരി കൂടിയായ കോഴിക്കോട് കലക്ടർക്കാണ് പരാതി നല്‍കിയത്. ഈ മൂന്ന് മണ്ഡലങ്ങളിലായി 82 ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്നാണ് യു ഡി എഫിന്റെ പരാതി. കൂത്തുപറമ്പ്-26 ഉം തലശേരിയിൽ -45 ഉം നാദാപുരത്ത് - 11 ഉം ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്ന് പരാതിയിൽ പറയുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?