‌'ഞങ്ങൾക്ക് നേതാവായി പ്രധാനമന്ത്രി മോദിയുണ്ട്, ആരാണ് നിങ്ങളുടെ നേതാവ്?': പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറേ

By Web TeamFirst Published Mar 30, 2019, 6:38 PM IST
Highlights

പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിൽക്കുകയാണെന്നും എന്നാൽ അവർ തമ്മിൽ ഹൃദയം കൊണ്ട് ഐക്യമില്ലെന്നും ഉദ്ധവ് താക്കറേ കുറ്റപ്പെടുത്തി. തങ്ങൾക്ക് ഒരു നേതാവേ ഉള്ളൂവെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ആരാണ് നിങ്ങളുടെ നേതാവെന്നുമായിരുന്നു പ്രതിപക്ഷത്തോടുള്ള ഉദ്ധവ് താക്കറേയുടെ ചോദ്യം.

ദില്ലി: ബിജെപിയുമായുള്ള സഖ്യം തീർച്ചപ്പെടുത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറേ. പ്രതിപക്ഷത്തെ 'തലയില്ലാത്ത കൂട്ടം' എന്നായിരുന്നു താക്കറേയുടെ പരിഹാസപൂർവ്വം വിശേഷിപ്പിച്ചത്. ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും എല്ലാത്തിനെയും അതിജീവിച്ച് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഉദ്ധവ് താക്കറേ പറഞ്ഞു. ''എല്ലാ വിവാദങ്ങൾക്കും ഒരു അന്ത്യമുണ്ട്. അതാണ് ബിജെപിയുമായി സംഭവിച്ചിരിക്കുന്നത്. ഹിന്ദുത്വവും ദേശീയതയുമാണ് ഇരുപാർട്ടികളുടെയും കാതൽ.'' ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ ​ഗാന്ധി ന​ഗറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് എത്തിയതായിരുന്നു ഉദ്ധവ് താക്കറേ. 

ഹിന്ദുത്വമാണ് നമ്മുടെ ജീവശ്വാസമെന്ന് തന്റെ അച്ഛൻ ബാൽ താക്കറേ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഹിന്ദുത്വം കൂടാതെ തങ്ങൾക്ക് ജീവിക്കാനാവില്ലെന്നും ഉദ്ധവ് താക്കറേ കൂട്ടിച്ചേർത്തു. ബിജെപിയും ശിവസേനയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വിശ്വാസത്തിലാണ് മറ്റ് ചില പാർട്ടികൾ. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിൽക്കുകയാണെന്നും എന്നാൽ അവർ തമ്മിൽ ഹൃദയം കൊണ്ട് ഐക്യമില്ലെന്നും ഉദ്ധവ് താക്കറേ കുറ്റപ്പെടുത്തി. തങ്ങൾക്ക് ഒരു നേതാവേ ഉള്ളൂവെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ആരാണ് നിങ്ങളുടെ നേതാവെന്നുമായിരുന്നു പ്രതിപക്ഷത്തോടുള്ള ഉദ്ധവ് താക്കറേയുടെ ചോദ്യം. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ശിവസേന ബിജെപിയുമായി ഭിന്നതയിലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെയാണ് ഇരുപാർട്ടികളും ഐക്യം പ്രഖ്യാപിച്ചത്. 

click me!