തലശ്ശേരിയിൽ വെട്ടേറ്റ സ്വതന്ത്ര സ്ഥാനാർത്ഥി അപകട നില തരണം ചെയ്തു

Published : May 19, 2019, 10:25 AM ISTUpdated : May 19, 2019, 11:08 AM IST
തലശ്ശേരിയിൽ വെട്ടേറ്റ സ്വതന്ത്ര സ്ഥാനാർത്ഥി അപകട നില തരണം ചെയ്തു

Synopsis

ത‌ല‌ശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം. പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്

വടകര: ഇന്നലെ വെട്ടേറ്റ വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം കൗണ്‍സിലറുമായിരുന്ന സിഒടി നസീർ അപകട നില തരണം ചെയ്തു. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ത‌ല‌ശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം. പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്.

സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇന്നലെ വൈകിട്ട് നസീറിനെ വെട്ടിയത്. കൈയ്ക്കും വയറിനും തലയ്ക്കുമാണ് പരിക്ക്. സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്ന നസീർ സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. വിദേശത്ത് പോകാനടക്കം യാതൊരു സഹായവും കിട്ടിയില്ലെന്ന് കാണിച്ച് 2015ലാണ് പാർട്ടിയുമായി അകന്നത്.

ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസെത്തി നസീറിന്‍റെ മൊഴി രേഖപ്പെടുത്തി. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പൊലീസിനോട് പറഞ്ഞു.

   

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

   

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?