മഹാസഖ്യത്തെ തുടച്ചുനീക്കി 'മോദി' ഡിറ്റര്‍ജന്‍റ് ; പ്രതിപക്ഷ പാര്‍ട്ടികളെ ട്രോളി വിവേക് ഒബ്‍റോയ്

By Web TeamFirst Published May 23, 2019, 5:08 PM IST
Highlights

മോദിയുടെ പേരിലുള്ള ഡിറ്റര്‍ജന്‍റ്  മഹാസഖ്യമുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികളെ തുടച്ചുനീക്കുന്ന ചിത്രം പങ്കുവെച്ചാണ് വിവേക് ഒബ്‍റോയ്‍യുടെ ട്വീറ്റ്. 

ദില്ലി: ബി ജെ പിയുടെ ചരിത്ര വിജയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് നടനും 'പി എം മോദി' സിനിമയിലെ നായകനുമായ വിവേക് ഒബ്‍റോയ്.  ട്വിറ്ററിലൂടെയാണ് വിവേക് ഒബ്‍റോയ് മോദിയുടെ വിജയത്തെ ആഘോഷിച്ചും പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ചും തെരഞ്ഞെടുപ്പ് ഫലത്തോട്  പ്രതികരിച്ചത്. 

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മീമിലൂടെയാണ് നടന്‍ പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ചത്.  മോദിയുടെ പേരിലുള്ള ഡിറ്റര്‍ജന്‍റ്  മഹാസഖ്യമുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികളെ തുടച്ചുനീക്കുന്ന ചിത്രം പങ്കുവെച്ചാണ് വിവേക് ഒബ്‍റോയ്‍യുടെ ട്വീറ്റ്.  'മോദിയെ വെറുക്കുന്ന സമയം കൊണ്ട് ഭാരതത്തെ സ്നേഹിക്കൂ'- വിവേക് ഒബ്‍റോയ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'പി എം മോദി' എന്ന ചിത്രത്തിലെ നായകനാണ് വിവേക് ഒബ്‍റോയ്. 

To all the politicians who were united by their hate against . A humble request to you all - please spend less time hating and more time loving 🇮🇳. India needs a sensible opposition for a healthy democracy. Jai Hind 🇮🇳 pic.twitter.com/KWthkLltIH

— Vivek Anand Oberoi (@vivekoberoi)
click me!