വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ ഗൗരവമുള്ളത്; വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഉമ്മൻചാണ്ടി

By Web TeamFirst Published Apr 23, 2019, 9:46 AM IST
Highlights

കോവളത്തെ വോട്ടിംഗ് യന്ത്രത്തിനു കണ്ടെത്തിയ പരാതി ശരിയാണ് എന്നാണ് മനസിലാക്കുന്നത്. ഗൗരവമായി ചിന്തിക്കേണ്ട കാര്യമെന്ന് ഉമ്മൻചാണ്ടി.

കോട്ടയം: കോവളത്തെ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയ പരാതി ശരിയാണ് എന്നാണ് മനസിലാക്കുന്നതെന്ന് ഉമ്മൻചാണ്ടി. കൈപ്പത്തിക്ക് വോട്ടിടുമ്പോൾ താമര ചിഹ്നം തെളിയുന്നത് അടക്കമുള്ള പരാതികൾ വളരെ ഗൗരവമായി തന്നെ എടുക്കണം. ചേര്‍ത്തലിയിൽ നിന്ന് അടക്കം വലിയ പരാതി ഉയര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയിൽ ഇടത് മുന്നണി പരാതി നൽകിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

ഇത്തരം പരാതികൾ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. വോട്ടിംഗ് മെഷീൽ പരാതി കുറെ നാളായി ഉണ്ട്. ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെടുന്നത് ഇത് കൊണ്ട് കൂടിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. 

കോട്ടയത്ത് കുടുംബ സമേതം എത്തി ഉമ്മൻചാണ്ടി വോട്ടവകാശം വിനിയോഗിച്ചു.

യുഡിഎഫ് വൻ വിജയം നേടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകളും ജനദ്രോഹനയങ്ങളും തുറന്ന് കാട്ടാൻ യുഡിഎഫിന് കഴിഞ്ഞെന്നും വോട്ട് ചെയ്ത ശേഷം ഉമ്മൻചാണ്ടി പ്രതികരിച്ചു. 

click me!