ലീഗിനുള്ളിൽ വലിയ അമർഷം പുകയുന്നു; ഇടതിന് അട്ടിമറി വിജയം ഉറപ്പ്: വി പി സാനു

Published : Apr 21, 2019, 11:12 AM IST
ലീഗിനുള്ളിൽ വലിയ അമർഷം പുകയുന്നു; ഇടതിന് അട്ടിമറി വിജയം ഉറപ്പ്: വി പി സാനു

Synopsis

വലിയ ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിൽ ലീഗ് മലപ്പുറത്തൊരിക്കലും അപരനെ നിർത്തില്ലായിരുന്നെന്ന് വി പി സാനു

മലപ്പുറം: ഇടത് മുന്നണി മലപ്പുറത്ത് അട്ടിമറി വിജയം നേടുമെന്ന് ഇടത് സ്ഥാനാർത്ഥി വി പി സാനു. ലീഗിന്‍റെ ഉള്ളിൽ വലിയ അമർഷം പുകയുന്നുണ്ടെന്നും വെൽഫെയർ പാർട്ടിയ്ക്ക് അമിത പ്രാധാന്യം നൽകുന്നത് കുഞ്ഞാലിക്കുട്ടി തിരിച്ചടി ഉണ്ടാക്കുമെന്നും വി പി സാനു പറഞ്ഞു.

വലിയ ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിൽ ലീഗ് മലപ്പുറത്തൊരിക്കലും അപരനെ നിർത്തില്ലായിരുന്നെന്നും സാനു കൂട്ടിച്ചേർത്തു. ഹൈദരലി ശിഹാബ് തങ്ങളേക്കാൾ മുകളിലാണ് മുസ്ലീം ലീഗിന്‍റെ മേൽ ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കളുടെ സ്ഥാനമെന്നും സാനു പറഞ്ഞു. മുതിർന്ന ലീഗ് നേതാക്കൾക്ക് പോലും വിജയം ഉറപ്പിച്ച് പറയുന്നില്ലെന്നും വി പി സാനു കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?