'യുഡിഎഫെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ'; വിജയാഹ്ലാദം പ്രകടിപ്പിച്ച് ബൽറാം

Published : May 23, 2019, 03:03 PM ISTUpdated : May 23, 2019, 03:09 PM IST
'യുഡിഎഫെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ'; വിജയാഹ്ലാദം പ്രകടിപ്പിച്ച് ബൽറാം

Synopsis

‘കേരളമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം യു ഡി എഫെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’എന്ന് ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വി ടി ബല്‍റാം എം.എല്‍.എ. ‘കേരളമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം യു ഡി എഫെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’എന്ന് ഫേസ്ബുക്കിൽ കുറിച്ചുക്കൊണ്ടാണ് ബല്‍റാം ആഹ്ലാദം പ്രകടിപ്പിച്ചത്. 

നിലവില്‍,  കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 19 മണ്ഡലങ്ങളിൽ യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ എ എം ആരിഫ് മാത്രമാണ് ലീഡ് ചെയ്യുന്ന ഒരേയൊരു ഇടതുസ്ഥാനാര്‍ത്ഥി. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. 

യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ ലീഡ് ചെയ്യുകയാണ്. 

Also Read: മൃഗീയ ഭൂരിപക്ഷം നേടി യുഡിഎഫ് : ഏഴ് മണ്ഡലങ്ങളില്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?