രാഹുല്‍ കര്‍ണാടകയില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷ: പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്റാവു

Published : Mar 26, 2019, 02:47 PM ISTUpdated : Mar 26, 2019, 03:47 PM IST
രാഹുല്‍ കര്‍ണാടകയില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷ: പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്റാവു

Synopsis

കര്‍ണാടകയില്‍ നിന്നും മത്സരിക്കണമെന്ന്  രാഹുലിനോട് വീണ്ടും ആവശ്യപ്പട്ടിട്ടുണ്ടെന്ന് കര്‍ണാടക പിസിസി പ്രസിഡന്‍റ് ദിനേശ് ഗുണ്ട്റാവു ഏഷ്യാനെറ്റ് ന്യൂസിനോട്.

ബെംഗളൂരു: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ അദ്ദേഹത്തെ വീണ്ടും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയയും കര്‍ണാടക പിസിസി പ്രസിഡന്‍റി ദിനേശ്  ഗുണ്ട് റാവുവുമാണ്. 

കര്‍ണാടകയില്‍ നിന്നും മത്സരിക്കണമെന്ന  വീണ്ടും രാഹുലിനോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് കര്‍ണാടക പിസിസി പ്രസിഡന്‍റ് ദിനേശ് ഗുണ്ട്റാവു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. രാഹുല്‍ കര്‍ണാടകയില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്ന് മത്സരിക്കാനായി എഐസിസി തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വയനാട് സീറ്റ് രാഹുല്‍ മത്സരിക്കുന്നതിനായി പരിഗണിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയ ദിനേശ് ഗുണ്ട്റാവു, രാഹുല്‍ ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്നെങ്കില്‍ അത് കര്‍ണാടകയില്‍ നിന്നാവണമെന്നാണ് തങ്ങളെല്ലാം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുലിന് വേണ്ടി പ്രവര്‍ത്തകരും നേതാക്കളും കാത്തിരിക്കുമ്പോള്‍ ആണ് ഗുണ്ട്റാവുവിന്‍റെ പ്രതികരണം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?