കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശബരിമല പ്രശ്‌നം നിയമപരമായി പരിഹരിക്കും: ഉമ്മൻചാണ്ടി

Published : Apr 08, 2019, 02:42 PM IST
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശബരിമല പ്രശ്‌നം നിയമപരമായി പരിഹരിക്കും: ഉമ്മൻചാണ്ടി

Synopsis

മതേതര ജനാധിപത്യ മുന്നണിയില്‍ സിപിഎമ്മിന്റെ പ്രസക്തി കുറയുകയാണെന്ന് ഉമ്മൻചാണ്ടി  

മാനന്തവാടി: രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിലേറിയാൽ ശബരിമല പ്രശ്നം പരിഹരിക്കുമെന്ന് ഉമ്മൻചാണ്ടി. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിറങ്ങിയ അദ്ദേഹം മാനന്തവാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

"യുപിഎ അധികാരത്തിലെത്തിയാല്‍ ശബരിമല പ്രശ്നം നിയമപരമായി പരിഹരിക്കും. കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്ന പാർട്ടിയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും സ്വീകരിച്ച നിലപാട് തെറ്റാണ്," ഉമ്മന്‍ ചാണ്ടി പറഞ്ഞു.

"കോണ്‍ഗ്രസുമായി നീക്കുപോക്കു വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ ചുഴിയിലാണ് സിപിഎം. മതേതര ജനാധിപത്യ മുന്നണിയില്‍ സിപിഎമ്മിന്റെ പ്രസക്തി കുറയുകയാണ്. അതിന് കോണ്‍ഗ്രസല്ല ഉത്തരവാദി," എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?