പൊന്നാനിയിൽ മത്സരവുമായി മുന്നോട്ട് പോവും: എസ് ഡി പി ഐ സ്ഥാനാർത്ഥി കെ സി നസീർ

Published : Mar 15, 2019, 01:57 PM ISTUpdated : Mar 15, 2019, 02:49 PM IST
പൊന്നാനിയിൽ മത്സരവുമായി മുന്നോട്ട് പോവും: എസ് ഡി പി ഐ സ്ഥാനാർത്ഥി കെ സി നസീർ

Synopsis

മുസ്ലിം ലീഗിനെ പിന്തുണക്കുന്ന പ്രബല സംഘടനകള്‍  എസ്ഡിപിഐ ബന്ധത്തില്‍ എതിര്‍പ്പറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മത്സരവുമായി മുന്നോട്ട് പോവുകയാണെന്ന കെ സി നസീറിന്റെ പ്രതികരണമെത്തുന്നത്. 

പൊന്നാനി:  പൊന്നാനിയിൽ മത്സരവുമായി മുന്നോട്ട് പോകുകയാണെന്ന് എസ് ഡി പി ഐ സ്ഥാനാർത്ഥി കെ സി നസീർ. എസ് ഡി പി ഐ ഒരു കേഡർ പാർട്ടിയാണ്. സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകണോ മരവിപ്പിക്കണോ പിൻവലിക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമെന്നും കെ സി നസീർ പ്രതികരിച്ചു.

ലിഗ് എസ്ഡിപിഐ രഹസ്യ ചര്‍ച്ച നടന്നെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മുസ്ലിം ലീഗിനെ പിന്തുണക്കുന്ന പ്രബല സംഘടനകള്‍  എസ്ഡിപിഐ ബന്ധത്തില്‍ എതിര്‍പ്പറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മത്സരവുമായി മുന്നോട്ട് പോവുകയാണെന്ന കെ സി നസീറിന്റെ പ്രതികരണമെത്തുന്നത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?