പ്രധാനമന്ത്രിയാകാൻ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കും; നിലപാട് വ്യക്തമാക്കി മായാവതി

By Web TeamFirst Published May 23, 2019, 7:22 AM IST
Highlights

എന്‍ഡിഎയ്ക്ക് എതിരായി പ്രതിപക്ഷ ഐക്യമുണ്ടാവുമ്പോള്‍ മായാവതിയുടെ നിലപാട് വെല്ലുവിളിയാവുമെന്നാണ് സൂചനകള്‍. നിലവില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി കൈകോര്‍ത്തിരിക്കുന്ന മായാവതി തന്‍റെ നിലപാട് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കാം എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

ദില്ലി: പ്രധാനമന്ത്രിയാവാന്‍ പിന്തുണയ്ക്കുന്ന ആര്‍ക്കൊപ്പവും പോകുമെന്ന് നിലപാട് വ്യക്തമാക്കി മായാവതി. പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ ദക്ഷിണേന്ത്യയിലെ നേതാക്കള്‍ പരിശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടയിലാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ആര്‍ക്കൊപ്പമുണ്ടാവുമെന്ന ചോദ്യങ്ങള്‍ക്കാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. 

എന്‍ഡിഎയ്ക്കെതിരായി പ്രതിപക്ഷ ഐക്യമുണ്ടാവുമ്പോള്‍ മായാവതിയുടെ നിലപാട് വെല്ലുവിളിയാവുമെന്നാണ് സൂചനകള്‍. നിലവില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി കൈകോര്‍ത്തിരിക്കുന്ന മായാവതി തന്റെ നിലപാട് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കാം എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. 

ഈ മാസം തുടക്കത്തില്‍ അണികളോട് തന്റെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ മായാവതി നല്‍കിയിരുന്നു. അംബേദ്കര്‍ നഗറില്‍ അണികളോട് സംസാരിക്കുമ്പോഴായിരുന്നു മായാവതി ഉപതെരഞ്ഞെടുപ്പിന്റെ സൂചനകള്‍ നല്‍കിയത്.   

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!