Latest Videos

'അമ്മ ഇപ്പോഴും പണം അയക്കും, ദീദി കുർത്തകളും അയക്കും', അക്ഷയ് കുമാറുമായി മോദിയുടെ അഭിമുഖം

By Web TeamFirst Published Apr 24, 2019, 9:30 AM IST
Highlights

താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. താൻ ഭയങ്കര കർക്കശ്ശക്കാരനെന്നത് ശരിയല്ല എന്നാല്‍ ജോലി ചെയ്യുമ്പോൾ സമയം പാഴാക്കാറില്ല

ദില്ലി: സൈന്യത്തിൽ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. രാമകൃഷ്ണ മിഷൻ സ്വാധീനിച്ചെന്നും മോദി നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ തുറന്നുപറഞ്ഞു. 

രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ സന്തോഷമെന്ന് നരേന്ദ്ര മോദി
 പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നൊ കുടുബം വിട്ട് പോകേണ്ടിവന്നുവെന്നും ക്രിയാത്മകമായ വിമർശനം സ്വീകരിക്കുന്നുവെന്നും മോദി പറഞ്ഞു.

അക്ഷയ് കുമാറുമായി മോദി നടത്തിയ സംഭാഷണത്തിന്‍റെ പൂർണ രൂപം:

: PM Narendra Modi and Akshay Kumar’s interaction at 7 Lok Kalyan Marg (LKM) in Delhi. https://t.co/5FodYsR4ZN

— ANI (@ANI)

പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. താൻ ഭയങ്കര കർക്കശ്ശക്കാരനെന്നത് ശരിയല്ല എന്നാല്‍ ജോലി ചെയ്യുമ്പോൾ സമയം പാഴാക്കാറില്ലെന്നും മോദി പറഞ്ഞു.

സന്യാസിയാകണമെന്നും ആഗ്രഹിച്ചു. മമത ബാനർജി കുർത്തയും മധുരവുമൊക്കെ തനിക്ക് അയക്കാറുണ്ടെന്ന് മോദി വിശദമാക്കി. ആദ്യമായി എ എൽ എ ആകുന്ന സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നു. സ്വന്തം അക്കൗണ്ടിൽ നിന്ന് ജീവനക്കാർക്കൊക്കെ പണം നൽകാറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.  

click me!