സംസ്ഥാനത്ത് രണ്ടിടത്ത് പോളിംഗിനിടെ രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു

Published : Apr 23, 2019, 10:51 AM ISTUpdated : Apr 23, 2019, 11:07 AM IST
സംസ്ഥാനത്ത് രണ്ടിടത്ത് പോളിംഗിനിടെ രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു

Synopsis

ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നില്‍ക്കുന്നതിനിടയാണ് മരണം. 

കണ്ണൂര്‍: കണ്ണൂര്‍ പാനൂരിനടത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നില്‍ക്കുന്നതിനിടയാണ് മരണം. മാറോളി സ്വദേശി വിജയി(64) ആണ് മരിച്ചത്. വടകര മണ്ഡലത്തില്‍പ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ,  വിജേഷ്.അതേസമയം വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?