വിജയരാഘവന്‍റെ പ്രസ്താവനയില്‍ സംസ്ഥാന ഘടകം വിശദീകരണം നല്‍കുമെന്ന് യെച്ചൂരി

Published : Apr 02, 2019, 12:24 PM IST
വിജയരാഘവന്‍റെ പ്രസ്താവനയില്‍ സംസ്ഥാന ഘടകം വിശദീകരണം നല്‍കുമെന്ന് യെച്ചൂരി

Synopsis

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ തോല്‍പിക്കണമെന്ന് ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ യെച്ചൂരി പറഞ്ഞു. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തില്‍ വന്നാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. 

ആലപ്പുഴ: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസനെക്കുറിച്ച് എല്‍ഡിഎഫ് കണ്‍വീനറും മുന്‍രാജ്യസഭാ എംപിയുമായ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിജയരാഘവന്‍റെ പ്രസ്താവനയെ സംബന്ധിച്ച ചോദ്യത്തിന് ഇതേക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ഘടകം മറുപടി പറയുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ആലപ്പുഴ‍യില്‍ എല്‍‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യെച്ചൂരി. 

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ തോല്‍പിക്കണമെന്ന് ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ യെച്ചൂരി പറഞ്ഞു. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തില്‍ വന്നാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.  രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ തോല്‍പിച്ചു കൊണ്ട് ഇതിന് മറുപടി നല്‍കണം. കേരളത്തില്‍ രാഹുലിന്‍റെ മത്സരം ബിജെപിയെ സഹായിക്കാനാണെന്നും കേരളത്തിലെ ഇരുപതില്‍ ഇരുപത് സീറ്റിലും എല്‍ഡ‍ിഎഫിന് വിജയിച്ചു കൊണ്ടു വേണം കോണ്‍ഗ്രസിന് മറുപടി നല്‍കാനെന്നും യെച്ചൂരി പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?