Latest Videos

ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഭീമന്മാരെ നയിക്കുന്ന ഇന്ത്യൻ വംശജർ

By Web TeamFirst Published Sep 2, 2022, 6:37 PM IST
Highlights

ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളെ നയിക്കുന്ന ഇന്ത്യൻ വംശജരായ സിഇഒമാർ ഇവരാണ്. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളെ നയിക്കുന്ന ഇന്ത്യൻ വംശജരായ സിഇഒമാർ ഇവരാണ്. 

1 ലക്ഷ്മൺ നരസിംഹൻ

സ്റ്റാർബക്‌സിന്റെ അടുത്ത സിഇഒ ആണ് ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ. ഇന്ത്യയിലെ പുണെ സ്വദേശിയാണ് ലക്ഷ്മൺ നരസിംഹൻ. പുണെയിലെ  സാവിത്രിഭായ് ഫൂലെ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറും, ദി ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, ഇന്റർനാഷണൽ സ്റ്റഡീസിൽ എംഎയും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ഫിനാൻസ് എംബിഎയും നേടിയിട്ടുണ്ട്. 

2 ശന്തനു നാരായൺ

അഡോബ് ഇങ്കിന്റെ സിഇഒ ആയ ശന്തനു നാരായൺ ഹൈദരാബാദിലാണ് ജനിച്ചത്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം അതിനുശേഷം ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും കാലിഫോർണിയ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി. 

3 നികേഷ് അറോറ 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെയും പൂർവ്വ വിദ്യാർത്ഥിയാണ് നികേഷ് അറോറ. ബോസ്റ്റൺ കോളേജിൽ നിന്നും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും നികേഷ് തുടർ വിദ്യാഭ്യാസം നേടി. 2018 ജൂണിൽ ആൾട്ടോ നെറ്റ്‌വർക്കിന്റെ സിഇഒയും ചെയർമാനുമായി നികേഷ് അറോറ നിയമിതനായി.

Read Also: എൻആർഇ നിക്ഷേപകർക്ക് ബമ്പർ; യെസ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടി

4 അരവിന്ദ് കൃഷ്ണ 

ഐബിഎമ്മിന്റെ സിഇഒ ആയ  അരവിന്ദ് കൃഷ്ണ ഐഐടി കാൺപൂരിലെ പൂർവ്വ വിദ്യാർത്ഥിയാണ്. തുടർ പഠനം ഇല്ലിനോയിസ് ഉർബാന-ചാമ്പെയ്ൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു. 2020 ഏപ്രിലിൽ ഐബിഎമ്മിന്റെ സിഇഒ ആയി നിയമിതനായി. 

5 ലീന നായർ.

ബ്രിട്ടീഷ് ഇന്ത്യൻ ബിസിനസ് എക്സിക്യൂട്ടീവും, ഷുനേൽഎന്ന കമ്പനിയുടെ സിഇഒ യും ആണ് ലീന നായർ. സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റ്, വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയായ ലീന നായർ മുമ്പ് യൂണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസറായിരുന്നു.

6 പരാഗ് അഗർവാൾ

ട്വിറ്ററിന്റെ സി ഇ ഒ ആയ പരാഗ് അഗർവാൾ  രാജസ്ഥാനിലെ അജ്മീറിലാണ് ജനിച്ചത്. ഈ വർഷം നവംബറിൽ ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞതോടെയാണ് പരാഗ് അഗർവാളിനെ ട്വിറ്റർ സിഇഒ ആയി നിയമിച്ചത്.

Read Also: ഈ വിമാനങ്ങൾ ഇനി പറക്കില്ല; വലഞ്ഞ് യാത്രക്കാർ

7 സുന്ദർ പിച്ചൈ

ആഗോള കമ്പനികളിൽ മുൻനിരയിലുള്ള ഇന്ത്യൻ വംശജരായ സിഇഒമാരെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം സുന്ദർ പിച്ചൈയുടെ പേര് മുന്നിട്ട് നിൽക്കും. ഐഐടി ഖരഗ്പൂർ ബിരുദധാരിയായ അദ്ദേഹം 2015 ൽ ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് ഉയർന്നു, ഒടുവിൽ 2019 ഡിസംബറിൽ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്കിന്റെ സിഇഒ ആയി നിയമിതനായി.

8 സത്യ നാദെല്ല

മൈക്രോസോഫ്റ്റിന്റെ സിഇ ഒ സത്യ നാദെല്ല മണിപ്പാൽ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. തുടർന്ന് വിസ്കോൺസിൻ-മിൽവാക്കി യൂണിവേഴ്‌സിറ്റിയിലും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലും പഠിച്ചു. 2014ൽ മൈക്രോസോഫ്റ്റിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായി 

9 ആമ്രപാലി ഗാന്‍

ഇന്റര്‍നെറ്റ് കണ്ടന്റ് സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ നല്‍കുന്ന ഒണ്‍ലി ഫാന്‍സ്-ന്റെ പുതിയ സിഇഒ ആണ് ഇന്ത്യന്‍ വംശജയായ ആമ്രപാലി ഗാന്‍. മുംബൈയിൽ ജനിച്ച അമ്രപാലി ഗാൻ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 2021 ഡിസംബറിൽ ഫാൻസ് ഒൺലിയുടെ സിഇഒ ആയി അവർ നിയമിതയായി, സ്ഥാപകൻ ടിം സ്റ്റോക്ക്ലിയുടെ പിൻഗാമിയായി ആ സ്ഥാനത്തെത്തി.

Read Also: ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

10 ജയശ്രീ ഉള്ളാൽ

അരിസ്റ്റ നെറ്റ്‌വർക്കിന്റെ സിഇഒയും പ്രസിഡന്റുമായ ജയശ്രീ ഉള്ളാൽ ലണ്ടനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന വ്യക്തിയാണ്. സാന്താ ക്ലാര യൂണിവേഴ്സിറ്റി,  സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ജയശ്രീ ഉള്ളാൽ പഠിച്ചത്. 2008 ഒക്ടോബർ മുതൽ അരിസ്റ്റ നെറ്റ്‌വർക്കിന്റെ സിഇഒ ആയി സേവനമനുഷ്ഠിക്കുന്നു
 

click me!