Latest Videos

ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് ബിസിനസുകാരിൽ രണ്ടാമൻ മലയാളി, പേടിഎം സ്ഥാപകന് ഒന്നാം സ്ഥാനം

By Web TeamFirst Published Jun 4, 2019, 2:58 PM IST
Highlights

പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മയാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യബുൾസ് സിഇഒ സമീർ ഖെലോട്ട്, പതഞ്ജലിയുടെ ഭൂരിഭാഗം ഓഹരികളും കയ്യാളുന്ന ആചാര്യ ബാലകൃഷ്ണ, മണിപ്പാൽ ഗ്രൂപ്പ് ഉടമ രഞ്ജൻ പൈ, ഒബ്രോയ്‌ റിയാലിറ്റി ഉടമ വികാസ് ഒബ്രോയ്‌ തുടങ്ങിയവരും പട്ടികയിലുണ്ട്.

ബോംബെ: ഇന്ത്യയിലെ പത്തു പ്രമുഖ യുവ സംരംഭകരുടെ പട്ടികയിൽ കേരളത്തിന് അഭിമാനമായി ഒരു മലയാളി. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ: ഷംഷീർ വയലിൽ ആണ് പട്ടികയിൽ ഇടം നേടിയത്. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇന്‍സൈഡർ ഇന്ത്യയാണ് പട്ടിക തയ്യാറാക്കിയത്. 

മധ്യ പൂർവേഷ്യയിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാണശാലയുടെയും പ്രമുഖ ആശുപത്രി ശൃംഖല വി.പി.എസ് ഹെൽത്ത് കെയറിന്റെയും ഉടമയാണ് കോഴിക്കോട് സ്വദേശിയായ ഡോ: ഷംഷീർ വയലിൽ. 42കാരനായ ഷംഷീർ വയലിന്റെ ആരോഗ്യ മെഡിക്കൽ രംഗത്തെ നിക്ഷേപങ്ങളാണ് അദ്ദേഹത്തെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്ന് ബിസിനസ് ഇൻസൈഡർ അവലോകനത്തിൽ പറയുന്നു. 

പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മയാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യബുൾസ് സിഇഒ സമീർ ഖെലോട്ട്, പതഞ്ജലിയുടെ ഭൂരിഭാഗം ഓഹരികളും കയ്യാളുന്ന ആചാര്യ ബാലകൃഷ്ണ, മണിപ്പാൽ ഗ്രൂപ്പ് ഉടമ രഞ്ജൻ പൈ, ഒബ്രോയ്‌ റിയാലിറ്റി ഉടമ വികാസ് ഒബ്രോയ്‌, ആദിത്യ ബിർള ഗ്രൂപ്പ് തലവൻ കുമാർ ബിർള, സോഹോ മാനുഫാക്‌ചറർ ഉടമ ശ്രീധർ വെമ്പു, സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരൻ, എംബസി പ്രോപ്പർട്ടി ഡെവലപ്പ്‌മെന്റ് പാർക്ക് ഉടമ ജിതേന്ദ്ര വിർവാണി എന്നിവരാണ് യഥാക്രമം മൂന്നുമുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ. 

click me!