2020 ലെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ഒക്ടോബര്‍ 12 ന് പ്രഖ്യാപിക്കും

Web Desk   | Asianet News
Published : Oct 08, 2020, 08:15 PM IST
2020 ലെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ഒക്ടോബര്‍ 12 ന് പ്രഖ്യാപിക്കും

Synopsis

ആഗോള ദാരിദ്രനിർമാജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികൾക്കായിരുന്നു പുരസ്കാരം. 

സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഒക്ടോബര്‍ 12 തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 3:15 ന് ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനർജിക്കും ഭാര്യ ഫ്രഞ്ച്–യുഎസ് സ്വദേശിയായ എസ്തർ ഡുഫ്ലോയ്ക്കും യുഎസ് സ്വദേശി മൈക്കിൾ ക്രെമർക്കുമാണ് ലഭിച്ചത്. ആഗോള ദാരിദ്രനിർമാജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികൾക്കായിരുന്നു പുരസ്കാരം. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും അഭിജിത് ബാനർജിക്കും എസ്തർ ഡുഫ്ലോയ്ക്കും ലഭിക്കുകയും ചെയ്തു. 

PREV
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ