240 കോടിയുടെ എയർബസ് മുതൽ 451 കോടിയുടെ നെക്ലേസ് വരെ; സമ്മാനങ്ങൾ നൽകി മത്സരിച്ച് മുകേഷ് അംബാനിയും നിതാ അംബാനിയും

Published : Feb 08, 2024, 05:29 PM ISTUpdated : Feb 08, 2024, 05:46 PM IST
240 കോടിയുടെ എയർബസ് മുതൽ 451 കോടിയുടെ നെക്ലേസ് വരെ; സമ്മാനങ്ങൾ നൽകി മത്സരിച്ച് മുകേഷ് അംബാനിയും നിതാ അംബാനിയും

Synopsis

9,24,339 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തൻ്റെ ഭാര്യ നിത അംബാനിക്ക് നൽകിയ സമ്മാനങ്ങൾ അറിഞ്ഞാൽ ആരും അമ്പരക്കും. 

ന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നായ അംബാനി കുടുംബം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വിശേഷാവസരങ്ങളിലും ആഘോഷവേളകളിലും പരസ്പരം സമ്മാനങ്ങൾ നൽകുന്നത് അംബാനി കുടുംബത്തിൽ പതിവ് കാഴ്ചയാണ്. 9,24,339 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തൻ്റെ ഭാര്യ നിത അംബാനിക്ക് നൽകിയ സമ്മാനങ്ങൾ അറിഞ്ഞാൽ ആരും അമ്പരക്കും. 

മുകേഷ് അംബാനി 2007-ൽ ദീപാവലിക്ക്, 10 കോടി രൂപ വിലമതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വിലകൂടിയ എസ്‌യുവിയായറോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് ആണ് നിതാ അംബാനിക്ക് സമ്മാനിച്ചത്. ഓറഞ്ച് നിറത്തിലുള്ള ടസ്കൻ സൺ നിറമാണ് ഈ കാറിന്. കൂടാതെ നിത അംബാനിയുടെ ജന്മദിനത്തിൽ മുകേഷ് 240 കോടി രൂപ വിലമതിക്കുന്ന എയർബസ് എ 319 ആഡംബര ജെറ്റ് സമ്മാനമായി നൽകി.  ഓഫീസ്, ക്യാബിൻ സൗകര്യങ്ങൾ, ഒരു മാസ്റ്റർ ബെഡ്‌റൂം, ഷവറുകളുള്ള ബാത്ത്‌റൂം, മൂഡ് ലൈറ്റിംഗ് ഉള്ള ഒരു സ്കൈ ബാർ എന്നിവ ഈ സ്വകാര്യ ജെറ്റിൽ ഉണ്ട്. 

സമ്മാനങ്ങൾ നൽകുന്ന കാര്യത്തിലും നിത അംബാനി ഒട്ടും പിന്നിലല്ല. . ആകാശ് അംബാനിയുടെ വിവാഹ വേളയിൽ, നിത തൻ്റെ മരുമകൾ ശ്ലോക മേത്തയ്ക്ക് നിത അംബാനി നെക്ലേസ് സമ്മാനിച്ചു. 18 കാരറ്റ് റോസ് ഗോൾഡും 229.52 കാരറ്റ് വൈറ്റ് ഡയമണ്ടും 407.48 കാരറ്റ് മഞ്ഞ വജ്രവും അടങ്ങിയ ഈ നെക്ലേസിന് 451 കോടി രൂപ വിലയുണ്ട്.

മാതാപിതാക്കൾ ഇത്ര വില കൂടിയസമ്മാനങ്ങൾ നൽകുമ്പോൾ , കുട്ടികൾക്ക് എങ്ങനെ പിന്നിലാകും? മാതാപിതാക്കളുടെ പാത പിന്തുടർന്ന് ആകാശ് അംബാനി സഹോദരനായ അനന്ത് അംബാനിയും  രാധികാ മർച്ചൻ്റുമായുള്ള വിവാഹനിശ്ചയത്തിൽ  പന്തേർ ഡി കാർട്ടിയർ 
ബ്രൂച്ച് സമ്മാനിച്ചു. ഈ ബ്രൂച്ചിന് 1.32 കോടി രൂപയാണ് വില.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം