കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 3,000 കോടി രൂപ കിട്ടാനുണ്ടെന്ന് തോമസ് ഐസക്

Web Desk   | Asianet News
Published : Mar 15, 2020, 06:10 PM IST
കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 3,000 കോടി രൂപ കിട്ടാനുണ്ടെന്ന് തോമസ് ഐസക്

Synopsis

ദില്ലിയില്‍ നടന്ന ജിഎസ്ടി കൗണ്‍ലില്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. 

ദില്ലി: ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്ന് കേരള സര്‍ക്കാരിന് 3,000 കോടി രൂപ കിട്ടാനുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ദില്ലിയില്‍ നടന്ന ജിഎസ്ടി കൗണ്‍ലില്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. 

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞയുടന്‍ വിളിക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "നേരത്തെ സെസില്‍ നിന്നേ പണം നല്‍കൂ, എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രാലയത്തിനുണ്ടായിരുന്നത്. ഇപ്പോഴത് മാറിയിട്ടുണ്ട്. കേരളത്തിന് ലഭിക്കാനുളളതില്‍ 2,000 കോടിയെങ്കിലും ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്." ഐസക് പറഞ്ഞു. 

PREV
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി