മൂന്ന് ദിവസത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം; പരാജയപ്പെട്ടാൽ നൽകേണ്ട പിഴ ഇതാണ്

Published : Jul 28, 2023, 04:00 PM IST
മൂന്ന് ദിവസത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം; പരാജയപ്പെട്ടാൽ നൽകേണ്ട പിഴ ഇതാണ്

Synopsis

ശേഷിക്കുന്ന മൂന്ന് ദിവസത്തിൽ ഒന്ന് ഞായറാഴ്ചയുമാണ്. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം.

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്ന സമയം മൂന്ന് ദിവസം മാത്രമാണ്. അവസാന തിയതി ആദായ നികുതി വകുപ്പ് നീട്ടാനുള്ള സാധ്യത വളരെ കുറവാണ്. ആ സ്ഥിതിക്ക് ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക. ശേഷിക്കുന്ന മൂന്ന് ദിവസത്തിൽ ഒന്ന് ഞായറാഴ്ചയുമാണ് എന്നത് ഓർക്കേണ്ടതാണ്. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.

ALSO READ: ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; തായ്‌ലാന്റിലും വിയറ്റ്നാമിലും വില റെക്കോർഡിട്ടു

ഇങ്ങനെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ  കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച്  10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. അതിനാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്യണം.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ ഇവയാണ് 

*ആധാർ‌ നമ്പർ‌ അല്ലെങ്കിൽ‌ എൻ‌റോൾ‌മെന്റ് ഐഡി
*പാൻ‌ കാർഡ് / പാൻ നമ്പർ 
*തൊഴിലുടമയിൽ നിന്നുള്ള ഫോം-16
*വീട് വാടക രസീതുകൾ
*ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ
*ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
*പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്
*ലോട്ടറി വരുമാനം
*ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും