പതിനെട്ട് വയസ് കഴിഞ്ഞാൽ ധനകാര്യം ആസൂത്രണം ചെയ്യാം; ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കുക

Published : Aug 27, 2022, 04:18 PM ISTUpdated : Aug 27, 2022, 04:20 PM IST
പതിനെട്ട് വയസ് കഴിഞ്ഞാൽ ധനകാര്യം ആസൂത്രണം ചെയ്യാം; ഈ 3  കാര്യങ്ങൾ ശ്രദ്ധിക്കുക

Synopsis

ആദ്യമായി നിക്ഷേപിക്കാൻ തുടങ്ങുന്ന ഒരു വ്യക്തി എന്ന നിലയിൽ സാമ്പത്തിക ആസൂത്രണത്തിനുള്ള മൂന്ന് പ്രധാന ഘടകങ്ങൾ അറിയാം 

ളരെ ചെറുപ്പത്തിൽ നിന്ന് സമ്പാദിക്കുന്നതിന് അതിന്റെതായ പ്രയോജങ്ങൾ ഉണ്ട്. പണം സംബാധിക്കാൻ ആരംഭിക്കുമ്പോൾ അവ മിച്ചം വെക്കാനും നിക്ഷേപിക്കാനും നിങ്ങളുടെ കൈകളിൽ ധാരാളം സമയമുണ്ട്. അത് മികച്ചൊരു ജീവിത സാഹചര്യം ഒരുക്കാൻ ഓരോരുത്തരെയും പ്രാപ്തരാക്കും.ചെറുപ്രായത്തിലേ നിക്ഷേപം കൂടുതൽ ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. നിക്ഷേപത്തിന്റെ കാര്യത്തിൽ പ്രായം ഒരിക്കലും തടസ്സമല്ല. നിങ്ങൾ എത്ര നേരത്തെ നിക്ഷേപിക്കുന്നുവോ അത്രയും മികച്ച അവസരങ്ങൾ  നിങ്ങൾക്ക് ലഭിക്കുകയും സമ്പന്നനാകാൻ വഴി ഒരുങ്ങുകയും ചെയ്യുന്നു. 

Read Also: അദാനി എന്ന ശതകോടീശ്വരന്റെ ആഡംബര ജീവിതം

ആദ്യമായി നിക്ഷേപിക്കാൻ തുടങ്ങുന്ന ഒരു വ്യക്തി എന്ന നിലയിൽ സാമ്പത്തിക ആസൂത്രണത്തിനുള്ള മൂന്ന് പ്രധാന ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1. കോമ്പൗണ്ടിങ് നിക്ഷേപം.

ആദ്യമായി നിക്ഷേപിക്കുന്ന വ്യക്തിയാണെങ്കിൽ കോമ്പൗണ്ടിങ് നിക്ഷേപം ശീലിക്കുക. അതായത്, ഒരു നിക്ഷേപത്തിൽ നിന്നും കിട്ടുന്ന വരുമാനത്തെ വീണ്ടും നിക്ഷേപത്തിനായി മാറ്റി വെയ്ക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരത്തിലുള്ള പുനർനിക്ഷേപം ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനത്തിലേക്ക് നയിക്കുന്നു. ഉദാഹരത്തിന് നിങ്ങൾക്ക് സ്ഥിര നിക്ഷേപ പലിശ ലഭിക്കുന്നുണ്ടെങ്കിലും അത് മറ്റൊരു നിക്ഷേപത്തിനായി മാറ്റി വെക്കുക.  

 2. അപകട സാധ്യത

നിക്ഷേപ പ്രക്രിയയിൽ, ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ഘട്ടം ഒരാളുടെ റിസ്ക് എടുക്കാനുള്ള സാധ്യത മനസിലാക്കുക എന്നുള്ളതാണ്. വളരെ ചെറുപ്പത്തിൽ തന്നെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ എത്രത്തോളം റിസ്ക് എടുക്കാൻ  സാധിക്കുമെന്ന് ആദ്യമേ അറിഞ്ഞിരിക്കണം.  ഉദാഹരണത്തിന്, ഒരു നിക്ഷേപ ഓപ്ഷൻ കൂടുതൽ അപകട സാധ്യത ഉള്ളതാണെങ്കിലും നിങ്ങളുടെ  സാമ്പത്തിക ഭദ്രത മനസിലാക്കിയ ശേഷം മാത്രം നിക്ഷേപിക്കാം. 

Read Also: "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ

3 വൈവിധ്യവൽക്കരണം

നിക്ഷേപിക്കുന്നവർക്ക് അവരുടെ നിക്ഷേപ പോർട്ട്‌ഫോളിയോ കഴിയുന്നത്ര വൈവിധ്യവത്കരിക്കേണ്ടത് പ്രധാനവും അനിവാര്യവുമാണ്. റിസ്‌ക് മാനേജ്‌മെന്റിനോളം പ്രധാനമാണ്  വൈവിധ്യവൽക്കരണം. ഒരേ മാധ്യമത്തിൽ  നിക്ഷേപിക്കാതെ വിവിധ മാധ്യമത്തിൽ നിക്ഷേപിക്കുക. ഉദാഹരണത്തിന്, വിവാദ ഓഹരികൾ തിരഞ്ഞെടുക്കുക. വിവിധ ബോണ്ടുകൾ തിരഞ്ഞെടുക്കുക, സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞടുക്കുക

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം