Asianet News MalayalamAsianet News Malayalam

അദാനി എന്ന ശതകോടീശ്വരന്റെ ആഡംബര ജീവിതം

ഒരു സമ്പന്ന കുടുംബത്തിലല്ല അദാനിയുടെ ജനനം. എന്നാൽ ഇന്ന് രാജകീയ ജീവിതമാണ് ഈ ശതകോടീശ്വരൻ നയിക്കുന്നത്. 400 കോടിയുടെ വീടിൽ തുടങ്ങുന്ന അദാനിയുടെ ആഡംബര ജീവിതം അറിയാം 

gautam adani expensive house
Author
Trivandrum, First Published Aug 27, 2022, 3:31 PM IST

രാജ്യത്തെ ശത കോടീശ്വരനായ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ സമ്പന്നനായി മാറിയിരുന്നു. എന്നാൽ ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഗൗതം അദാനിയുടെ ബിസിനസിനെക്കുറിച്ചല്ല, മറിച്ച് അദ്ദേഹത്തിന്റെ ആഡംബര ജീവിതത്തെക്കുറിച്ചാണ്. ശതകോടീശ്വരനായ ആദായിയുടെ ആഡംബര ജീവിതം ആരുടേയും കണ്ണ് തള്ളിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായ ഗൗതം അദാനിയുടെ രാജകീയ ജീവിതം ഇങ്ങനെയാണ്; 

Read Also: "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ

1) 400 കോടിയുടെ വീട്

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഒരു സമ്പന്ന കുടുംബത്തിലല്ല ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ സ്കൂൾ വിട്ട് അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ഭാഗ്യ പരീക്ഷണിന് എത്തിയ ആദാനി  ഡയമണ്ട് കി ദലാലിയിലൂടെ തന്റെ കരിയർ ആരംഭിച്ചു.  കുറച്ച് വർഷങ്ങൾക്കുള്ളിൽ വലിയ വിജയം നേടുകയും കോടീശ്വരനിലേക്കുള്ള വളർച്ച തുടങ്ങുകയും ചെയ്തു. ഗൗതം അദാനിയുടെ വീടിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഏകദേശം 3.4 ഏക്കറിലാണ് അദ്ദേഹത്തിന്റെ വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 400 കോടി രൂപയാണ് ഗൗതം അദാനിയുടെ ഈ വീടിന്റെ ചിലവ്.

2) സ്വകാര്യ വിമാനങ്ങൾ

ഏത് കോടീശ്വരനാണ് ഏറ്റവും കൂടുതൽ ജെറ്റ് വിമാനങ്ങൾ ഉള്ളതെന്ന് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഗൗതം അദാനി ഇക്കാര്യത്തിലും മുന്നിലാണ് , കാരണം അദ്ദേഹത്തിന് ആകെ 3 സ്വകാര്യ ജെറ്റുകൾ ഉണ്ട്. അദാനിയുടെ ജെറ്റ് ശേഖരത്തിൽ ഒരു ബീച്ച്ക്രാഫ്റ്റ്, ഒരു ഹോക്കർ, ഒരു ബോംബാർഡിയർ എന്നിവ ഉൾപ്പെടുന്നു.

Read Also: അംബാനി നോക്കിവെച്ച എന്‍ഡിടിവിയെ, അദാനി സ്വന്തമാക്കി
 
3) അദാനിയുടെ കാർ ശേഖരം

1977-ൽ ഗൗതം അദാനി അഹമ്മദാബാദിൽ ആയിരിക്കുമ്പോൾ  തന്റെ ആദ്യ സ്‌കൂട്ടർ വാങ്ങി. ഇന്ന് അദാനിക്ക് മൂന്ന് മുതൽ അഞ്ച് കോടി വരെ  വിലമതിക്കുന്ന ഫെരാരി കാറുകൾ ഉണ്ട്. കൂടാതെ ഗൗതം അദാനിയുടെ ഗാരേജിൽ ഒരു ബിഎംഡബ്ല്യു 7 സീരീസ് ഉണ്ട്.  ഈ ആഡംബര കാറിന് ഏകദേശം 1-3 കോടി രൂപ വരും.
 

Follow Us:
Download App:
  • android
  • ios