എന്താണ് 30-30-30-10 നിയമം? ഇത് ഉപയോഗിച്ച് ഭാവി സുരക്ഷിതമാക്കാം

Published : Sep 05, 2025, 08:53 PM IST
Cash Deposit

Synopsis

ഈ രീതിയില്‍ വരുമാനം വിനിയോഗിക്കുമ്പോള്‍, ബില്ലുകള്‍ കൃത്യമായി അടയ്ക്കാനും, അതേസമയം ഭാവിക്ക് വേണ്ടി സമ്പാദിക്കാനും സാധിക്കും

 

പ്രതിമാസ വരുമാനത്തെ നാല് ഭാഗങ്ങളായി തിരിക്കുന്ന ഒരു ലളിതമായ തത്വമാണിത് 30-30-30-10 നിയമം. ഓരോ ഭാഗത്തിനും വ്യക്തമായ ഒരു ലക്ഷ്യമുണ്ട്.

30% താമസച്ചെലവുകള്‍ക്ക്: വാടക, ഹോം ലോണ്‍ ഇഎംഐ, അറ്റകുറ്റപ്പണികള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ വീടുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് വളരെ പ്രായോഗികമായ ഒരു കാര്യമാണ്, കാരണം വീട്ടുവാടക തന്നെ വരുമാനത്തിന്റെ വലിയൊരു ഭാഗം കൊണ്ടുപോകും.

30% അടിസ്ഥാന ആവശ്യങ്ങള്‍ക്ക്: പലചരക്ക് സാധനങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍, യാത്രാക്കൂലി, ആരോഗ്യ ഇന്‍ഷുറന്‍സ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകള്‍ എന്നിവയെല്ലാം ഈ വിഭാഗത്തിലാണ് വരുന്നത്. ഒരു മാസം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ എല്ലാ ചെലവുകളും ഇതില്‍ ഉള്‍പ്പെടുത്താം.

30% സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക്: ഭാവിയിലേക്കുള്ള സമ്പാദ്യം, നിക്ഷേപങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ക്കായുള്ള ഫണ്ട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിരമിക്കല്‍ ജീവിതം എന്നിവയ്ക്കുള്ള പണം ഇതില്‍ നിന്നാണ് കണ്ടെത്തേണ്ടത്. സ്ഥിരമായ വരുമാനമുള്ളവര്‍ക്ക് ഈ ഭാഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

10% ജീവിതം ആസ്വദിക്കാന്‍: ഇത് നിങ്ങളുടെ 'കുറ്റബോധമില്ലാത്ത' ചെലവുകള്‍ക്കുള്ളതാണ്. റെസ്റ്റോറന്റുകളില്‍ പോകുന്നതിനും, പുതിയ സിനിമകള്‍ കാണുന്നതിനും, ഷോപ്പിംഗിനും, ചെറിയ യാത്രകള്‍ക്കുമുള്ള പണം ഈ 10% ത്തില്‍ നിന്ന് ഉപയോഗിക്കാം. നിങ്ങളുടെ സന്തോഷം, നിങ്ങള്‍ കഷ്ടപ്പെട്ട് നേടിയ പണം ഉപയോഗിച്ച് തന്നെ നേടാന്‍ ഇത് സഹായിക്കുന്നു.

ഈ നിയമം പ്രായോഗികമാണോ?

പരമ്പരാഗതമായി ആളുകള്‍ ഉപയോഗിക്കാറുള്ള 503020 പോലുള്ള ബജറ്റ് രീതികള്‍ പലപ്പോഴും ഇന്നത്തെ ഉയര്‍ന്ന ജീവിതച്ചെലവിന് അനുയോജ്യമല്ല. പ്രത്യേകിച്ച്, മെട്രോ നഗരങ്ങളില്‍ വീട്ടുവാടകയും മറ്റ് ചെലവുകളും വളരെ കൂടുതലാണ്. അവിടെയാണ് 30303010 നിയമം കൂടുതല്‍ പ്രസക്തമാകുന്നത്.

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് പ്രതിമാസ വരുമാനമെങ്കില്‍:

30,000 രൂപ വാടകയ്ക്കും മറ്റ് ഭവന ചെലവുകള്‍ക്കും.

30,000 രൂപ ദൈനംദിന ആവശ്യങ്ങള്‍ക്കും (ഭക്ഷണം, വിദ്യാഭ്യാസം, യാത്ര).

30,000 രൂപ നിക്ഷേപങ്ങള്‍ക്കും സമ്പാദ്യത്തിനും.

10,000 രൂപ വിനോദത്തിനും യാത്ര ചെയ്യാനും.

ഈ രീതിയില്‍ വരുമാനം വിനിയോഗിക്കുമ്പോള്‍, ബില്ലുകള്‍ കൃത്യമായി അടയ്ക്കാനും, അതേസമയം ഭാവിക്ക് വേണ്ടി സമ്പാദിക്കാനും സാധിക്കും. കൂടാതെ, ചെറിയ സന്തോഷങ്ങള്‍ക്കായി പണം ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?