ചെലവ് കുറച്ച് പണം ലാഭിക്കാൻ ഈ വഴി പരീക്ഷിക്കാം, 30 ദിവസത്തെ സാമ്പത്തിക ആസൂത്രണം നിയമം

Published : Feb 08, 2026, 05:11 PM IST
savings

Synopsis

കൃത്യമായ പ്ലാനിങ് ഇല്ലാതെ എന്തെങ്കിലും വാങ്ങാൻ പോകുമ്പോൾ ഈ നിയമം ഉപയോഗിക്കാം

നിത്യജീവിതത്തിൽ അനാവശ്യമായ ചെലവുകൾ ഒരുപാടുണ്ടാകും. പലപ്പോഴും എന്തെങ്കിലും ഒരു സാധനം വാങ്ങിയതിന് ശേഷമാണ് അത് ആവശ്യമില്ലായിരുന്നു എന്ന് തോന്നുന്നത്. ഇങ്ങനെയുള്ള ചെലവുകൾ കുറയ്ക്കാൻ വിദഗ്ദ്ധർ ഒരു നിയമം പറയുന്നുണ്ട്. അതാണ് 30 ദിവസത്തെ നിയമം.

എന്താണ് 30 ദിവസത്തെ നിയമം?

ആവശ്യമില്ലാത്ത ഒരു സാധനം വാങ്ങണമെന്ന് തോന്നുമ്പോൾ അത് ഉടൻ വാങ്ങരുത്. പകരം ആ സാധനത്തിൻ്റെ പേര്, വില, നിങ്ങൾ അത് കണ്ട തീയതി എന്നിവ എഴുതി വെക്കുക. എന്നിട്ട് 30 ദിവസം കാത്തിരിക്കുക. ഒരു മാസത്തിന് ശേഷവും ആ സാധനം വേണമെന്ന ആഗ്രഹം മാറുന്നില്ലെങ്കിൽ, അത് നിങ്ങളുടെ ബഡ്ജറ്റിന് ചേർന്നതാണെങ്കിൽ മാത്രം വാങ്ങുക.

ഈ നിയമം എങ്ങനെ ഫലപ്രദമാകും?

വാങ്ങാനുള്ള ആഗ്രഹവും ചെലവും തമ്മിലുള്ള അകലം കൂടുന്തോറും വാങ്ങാനുള്ള തീവ്രത കുറഞ്ഞുവരും. ഈ സമയത്ത്, നമ്മുടെ ബുദ്ധി വൈകാരികമായ തീരുമാനങ്ങളെ വിശകലനം ചെയ്ത് യാഥാർത്ഥ്യം മനസ്സിലാക്കിത്തരും. ഇത് നമ്മുടെ പോക്കറ്റ് കാലിയാവാതെ സൂക്ഷിക്കാൻ സഹായിക്കും.

30 ദിവസത്തെ നിയമം എങ്ങനെ പാലിക്കണം?

കൃത്യമായ പ്ലാനിങ് ഇല്ലാതെ എന്തെങ്കിലും വാങ്ങാൻ പോകുമ്പോൾ ഈ നിയമം ഉപയോഗിക്കാം. അതിലൂടെ അനാവശ്യമായി പണം പാഴാകുന്നത് തടയാം. നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിൻ്റെ വിവരങ്ങൾ (പേര്, വില, കടയുടെ പേര് അല്ലെങ്കിൽ വെബ്സൈറ്റ് ലിങ്ക്) എഴുതി വെക്കുക. എന്നിട്ട് അത് മാറ്റിവെക്കുക.

30 ദിവസത്തിന് ശേഷം ആ നോട്ട് വീണ്ടും എടുക്കുക. ആ ഉൽപ്പന്നം നോക്കി ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക:

1. ഇത് എൻ്റെ ബഡ്ജറ്റിന് ചേർന്നതാണോ?

ഉൽപ്പന്നത്തിൻ്റെ വില മാത്രം നോക്കരുത്, ഈ സാധനത്തിനായി പണം ചെലവഴിക്കുന്നത് നിങ്ങളുടെ മാസ ബഡ്ജറ്റിനെയോ സമ്പാദ്യത്തെയോ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുക.

2. ഇതേ സാധനം കുറഞ്ഞ വിലയ്ക്ക് കിട്ടുമോ?

ഈ സാധനം വാങ്ങുന്നത് അത്യാവശ്യമാണെന്ന് തോന്നിയാൽ, ഇത് ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയുമോ എന്ന് പരിശോധിക്കുക. മറ്റ് കടകളിലോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ ഇതേ സാധനം കുറഞ്ഞ വിലയ്ക്ക് കിട്ടിയാൽ ചെലവ് കുറയ്ക്കാം.

3. ഇനി എന്തെങ്കിലും ഓഫറോ സെയിലോ വരുന്നുണ്ടോ?

ഉത്സവങ്ങൾ, വാരാന്ത്യങ്ങൾ അല്ലെങ്കിൽ പ്രത്യേക സെയിലുകൾ എന്നിവയിൽ നല്ല ഡിസ്കൗണ്ടുകൾ ലഭിക്കും. കുറച്ച് ദിവസം കൂടി കാത്തിരുന്നാൽ കുറച്ചെങ്കിലും പണം ലാഭിക്കാം.

4. വില കുറഞ്ഞ മറ്റ് ഓപ്ഷനുകൾ ഉണ്ടോ?

ബ്രാൻഡിനോടുള്ള ഇഷ്ടം മാറ്റിവെച്ച് മറ്റ് ഓപ്ഷനുകൾ പരിശോധിക്കുക. പലപ്പോഴും വില കുറഞ്ഞ സാധനങ്ങൾക്ക് ബ്രാൻഡഡ് വസ്തുക്കളുടെ അത്രയും തന്നെ ഗുണമേന്മയുണ്ടാകും.

5. ഈ സാധനത്തിനായി ഞാൻ എത്ര സമയം ജോലി ചെയ്യണം?

ഒരു സാധനത്തിന് 1,500 രൂപയാണെങ്കിൽ, അത് വാങ്ങാനായി നിങ്ങൾ അധികമായി എത്ര മണിക്കൂർ ജോലി ചെയ്യേണ്ടിവരുമെന്ന് കണക്കാക്കുക. അത്രയും സമയം ജോലി ചെയ്യുന്നതിനുള്ള മൂല്യം ആ സാധനത്തിനുണ്ടോ എന്ന് പരിശോധിക്കുക.

ഈ കണക്കുകൂട്ടലുകൾക്ക് ശേഷം 30 ദിവസം കഴിഞ്ഞ് വാങ്ങുകയാണെങ്കിൽ പോലും അതിനൊരു മൂല്യമുണ്ടാകും. അല്ലെങ്കിൽ നിങ്ങളുടെ പണം ലാഭിക്കാം

PREV
Read more Articles on
click me!

Recommended Stories

ശരിയായ ടേം ഇൻഷുറൻസ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാെം
വിദേശനാണ്യ ശേഖരം കൂട്ടി ആർബിഐ; കാരണം ഇതോ