അഞ്ചിൽ നാല് പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നു; ലിങ്ക്ഡ്ഇന്നിന്റെ റിപ്പോർട്ട് പുറത്ത്

Published : Jan 19, 2023, 03:44 PM IST
അഞ്ചിൽ നാല് പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നു; ലിങ്ക്ഡ്ഇന്നിന്റെ റിപ്പോർട്ട് പുറത്ത്

Synopsis

മാന്ദ്യ ഭയം പിടിമുറുക്കുന്ന സമയത്തും ഇന്ത്യയിലെ പ്രൊഫഷണലുകൾ ജോലി മാറ്റത്തിന് ആഗ്രഹിക്കുന്നു. നിലവിക്കോൾ ജോലി ഉപേക്ഷിച്ച് പുതിയ ജോലി തേടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ   

ന്ത്യയിലെ പ്രൊഫഷണലുകളിൽ അഞ്ചിൽ നാലുപേരും ഈ വർഷം ജോലി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ശരിയായ വേതനം വാഗ്ദാനം ചെയ്യുന്ന ജോലികളിലേക്ക് മാറാൻ പ്രൊഫഷണലുകൾ ആഗ്രഹിക്കുന്നുണ്ടെന്ന് ലിങ്ക്ഡ്ഇന്നിന്റെ സാമ്പത്തിക ഗ്രാഫ് ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, 2021 ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറിൽ ഇന്ത്യയിൽ നിയമനം 23 ശതമാനം കുറഞ്ഞിട്ടുണ്ട്. 

2022 നവംബർ 30-നും 2022 ഡിസംബർ 2-നും ഇടയിൽ, 18 വയസ്സിനു മുകളിൽ പ്രായമുള്ള 2,007 തൊഴിലാളികളെ അടിസ്ഥാനമാക്കി നടത്തിയ പഠന റിപ്പോർട്ട് പ്രകാരം 18  മുതൽ 24  വയസുവരെയുള്ള 88 ശതമാനം പ്രൊഫഷണലുകളും നിലവിൽ ഉള്ള ജോലിയിൽ നിന്നും മാറാൻ ആഗ്രഹിക്കുന്നവരാണ്. കഠിനമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ തൊഴിലാളികൾ സ്വന്തം കഴിവിൽ വിശ്വസിക്കുകയും വളരാനുള്ള അവസരം തേടുകയും ചെയ്യുന്നുവെന്ന്  ലിങ്ക്ഡ്ഇൻ കരിയർ വിദഗ്ധയും ലിങ്ക്ഡ്ഇൻ ഇന്ത്യയുടെ എഡിറ്റോറിയൽ മേധാവിയുമായ നിരജിത ബാനർജി പറഞ്ഞു. ശരിയായ വേതനം വാഗ്ദാനം ചെയ്യുന്ന അനുയോജ്യമായ ജോലികൾക്കായി  പ്രൊഫഷണലുകൾ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും നിരജിത ബാനർജി പറഞ്ഞു. 

മാന്ദ്യ ഭയം പിടിമുറുക്കുന്ന സമയത്തും പ്രൊഫഷണലുകൾ അവരുടെ കഴിവുകളിൽ വിശ്വസിക്കുകയും പുരോഗതിക്കുള്ള അവസരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട് എന്ന് സർവേ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത മുക്കാൽ ഭാഗവും തൊഴിലാളികൾ തങ്ങളുടെ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ, അതിലും മികച്ച ജോലി കണ്ടെത്തുമെന്ന ആത്മവിശ്വാസം സൂക്ഷിക്കുന്നു. വർദ്ധിച്ചുവരുന്ന ജീവിത സമ്മർദങ്ങളും സാമ്പത്തിക ഭദ്രതയുടെ ആവശ്യകതയുമാണ് കൂടുതൽ പണം ആവശ്യമുള്ള പുതിയ ജോലി തേടാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. 
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ