അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Published : Dec 21, 2025, 03:52 PM IST
Credit card

Synopsis

പല ക്രെഡിറ്റ് കാര്‍ഡുകളും റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നുണ്ട്. യാത്രകള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത കാര്‍ഡുകളാണെങ്കില്‍ വിമാന ടിക്കറ്റുകള്‍ക്കും ഹോട്ടല്‍ ബുക്കിംഗിനും വലിയ ഇളവുകള്‍ ലഭിക്കും.

കുടുംബത്തോടൊപ്പം ഒരു വിനോദയാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം തടസ്സമാകുന്നത് ബജറ്റായിരിക്കും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൃത്യമായി ഉപയോഗിച്ചാല്‍ സാമ്പത്തിക സമ്മര്‍ദ്ദമില്ലാതെ തന്നെ സ്വപ്നയാത്ര യാഥാര്‍ത്ഥ്യമാക്കാം. മുന്‍പ് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടച്ചു തീര്‍ത്തവര്‍ക്ക് മാത്രമേ ഈ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് സ്മാര്‍ട്ടായി ഉപയോഗിക്കാനുള്ള നാല് വഴികള്‍ ഇതാ:

1. റിവാര്‍ഡ് പോയിന്റുകളും എയര്‍ മൈലുകളും

പല ക്രെഡിറ്റ് കാര്‍ഡുകളും റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നുണ്ട്. യാത്രകള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത കാര്‍ഡുകളാണെങ്കില്‍ വിമാന ടിക്കറ്റുകള്‍ക്കും ഹോട്ടല്‍ ബുക്കിംഗിനും വലിയ ഇളവുകള്‍ ലഭിക്കും.പല ബാങ്കുകളും എയര്‍ലൈനുകളുമായി ചേര്‍ന്ന് 'കോ-ബ്രാന്‍ഡഡ്' കാര്‍ഡുകള്‍ ഇറക്കാറുണ്ട്. ഇവ വഴി എയര്‍ മൈലുകള്‍ ശേഖരിച്ചാല്‍ ടിക്കറ്റ് നിരക്ക് ലാഭിക്കാം. യാത്രയ്ക്ക് മാസങ്ങള്‍ക്ക് മുന്‍പേ പോയിന്റുകള്‍ ശേഖരിച്ചു തുടങ്ങുന്നത് നല്ലതാണ്.

2. സൗജന്യ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗിക്കാം പ്രീമിയം കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് വിമാനത്താവളങ്ങളിലെ ലോഞ്ച് സൗകര്യം സൗജന്യമായി ലഭിക്കും. മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പുകള്‍ക്കിടയില്‍ സൗജന്യ ഭക്ഷണവും വിശ്രമവും ഇത് ഉറപ്പാക്കുന്നു. കൂടാതെ:

ബാഗേജ് നഷ്ടപ്പെടുകയോ യാത്ര വൈകുകയോ ചെയ്താല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ.

എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, കാര്‍ റെന്റല്‍ എന്നിവയിലെ ഇളവുകള്‍. ഇത്തരം ചെറിയ ലാഭങ്ങള്‍ യാത്രാ ചിലവ് വലിയ രീതിയില്‍ കുറയ്ക്കും.

3. വലിയ ചിലവുകള്‍ ഇഎംഐ ആക്കാം

സീസണ്‍ സമയങ്ങളില്‍ ടിക്കറ്റ് നിരക്കും ഹോട്ടല്‍ നിരക്കും വളരെ കൂടുതലായിരിക്കും. ഒറ്റയടിക്ക് വലിയ തുക നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആ തുക 6 മുതല്‍ 12 മാസം വരെയുള്ള ഗഡുക്കളായി മാറ്റാം.

4. ബാങ്ക് ഓഫറുകള്‍ നോക്കി ബുക്ക് ചെയ്യാം

വിമാന ടിക്കറ്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ബാങ്കുകള്‍ പലപ്പോഴും വന്‍തോതില്‍ ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും നല്‍കാറുണ്ട്. പ്രത്യേകിച്ച് ഉത്സവ സീസണുകളിലും അവധിക്കാലത്തും ഇത്തരം ഓഫറുകള്‍ സജീവമാകും. ബുക്ക് ചെയ്യുന്നതിന് മുന്‍പ് വിവിധ സൈറ്റുകളിലെ വില താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഉറപ്പാക്കാം.

കടക്കെണിയില്‍ വീഴാതെ ശ്രദ്ധിക്കണം ക്രെഡിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍ നല്‍കുമ്പോഴും ചില അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. പരിധിയില്‍ കൂടുതല്‍ ചിലവാക്കുന്നത് വലിയ കടക്കെണിയിലേക്ക് നയിക്കാം. ബില്ലുകള്‍ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ വലിയ പലിശയും പിഴയും നല്‍കേണ്ടി വരും. ഇത് ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കുകയും ഭാവിയില്‍ വായ്പകള്‍ ലഭിക്കുന്നതിന് തടസ്സമാവുകയും ചെയ്യും

PREV
Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ
വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?