സാമ്പത്തിക ആസൂത്രണം സ്ത്രീകൾക്ക് എളുപ്പമാകും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

By Web TeamFirst Published Aug 6, 2022, 6:05 PM IST
Highlights

സ്ത്രീകൾക്ക് സാമ്പത്തിക ആസൂത്രണം അറിയില്ലെന്ന് ആരോപണമുണ്ടെങ്കിൽ ഈ മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ വിജയം ഉറപ്പാണ്. 

സ്ത്രീകൾക്ക് സാമ്പത്തിക ആസൂത്രണം ചെയ്യാൻ സാധിക്കുകയില്ലേ? പലപ്പോഴായി ഉയർന്നു കേൾക്കുന്ന ഒന്നാണ് സ്ത്രീകൾക്ക് സാമ്പത്തികം കൈകാര്യം ചെയ്യണമെങ്കിൽ പുരുഷന്മാരുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ സഹായം വേണമെന്നത്. മാതാപിതാക്കളെയോ സഹോദരന്റെയോ ഭർത്താവിന്റെയോ മകന്റെയോ സഹായം സാമ്പത്തിക കാര്യങ്ങളിൽ കൂടിയേ തീരു എന്നുള്ളത്. എന്നാൽ യാഥാർഥ്യം അങ്ങനെയാണോ? സ്ത്രീകൾക്ക് സ്വന്തമായി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലേ? എന്താണ് സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളി? സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നിരവധി കാര്യങ്ങൾ നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഇതെല്ലം അതിജീവിച്ച് എങ്ങനെ നന്നായി സാമ്പത്തിക കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാം എന്നറിയാം.

Read Also: ലോക രാജ്യങ്ങൾ ബഹിഷ്കരിച്ചു, കൂടെ കൂട്ടി ഇന്ത്യ; രാജ്യത്ത് റഷ്യൻ ക്രൂഡ് ഓയിൽ നിറയുന്നു

ബജറ്റ് തയ്യാറാക്കുക

നിങ്ങളുടെ പ്രതിമാസ/വാർഷിക വരുമാനത്തെ അടിസ്ഥാനമാക്കി ഒരു ബജറ്റ് തയ്യാറാക്കുക. സാമ്പത്തിക ലക്ഷ്യങ്ങളെയും അവയുടെ സമയവും അടിസ്ഥാനമാക്കിആവശ്യങ്ങൾക്ക് മുൻഗണന നൽകുക. വരവും ചെലവും മനസിലാക്കി വ്യക്തിഗത ബജറ്റ് തയ്യാറാക്കുക. ഉദാഹരത്തിന് എല്ലാ മാസവും നിങ്ങളുടെ ശമ്പളം ലഭിക്കുമ്പോൾ, 50 ശതമാനം ഉപജീവന ചെലവുകൾക്കും 30  ശതമാനം സമ്പാദ്യത്തിനും നിക്ഷേപത്തിനും, അവസാന 20 ശതമാനം സന്തോഷങ്ങൾക്കുമായി നീക്കിവെക്കുക. അത് ഒഎസ് സിനിമ കാണലാകാം, ഷോപ്പിംഗ് ആകാം യാത്രകൾ ആകാം. 

Read Also: വീട്ടുവാടകയ്ക്ക് ജിഎസ്ടി നൽകണമോ? നികുതി ദായകർ അറിഞ്ഞിരിക്കേണ്ടത്

ചെലവുകളുടെ ചുമതല ഏറ്റെടുക്കുക

ചെലവുകൾ എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതാണ്. അപ്രതീക്ഷിതമായ ചെലവുകൾ വരുമ്പോൾ പരിഭ്രമിക്കാതെ നേരിടുക. ചെലവുകൾക്ക് അവയുടെ പ്രാധാന്യമനുസരിച്ച് മുൻഗണന നൽകുകയും ഒരു പരിധി നിശ്ചയിക്കുകയും ചെയ്യുക. കാരണം ആദ്യമേ മുഗണന നൽകിയില്ലെങ്കിൽ ആ തുക മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും അടിയന്തിര ഘട്ടങ്ങളിൽപണം തികയാതെ വരികയും ചെയ്യും. 

അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക 

ഈ കാര്യമാണ് നിങ്ങൾ ശരിക്കും ശ്രദ്ധിക്കേണ്ടത്. കാരണം നിരവധി ചെലവുകൾ നിങ്ങൾക്കുണ്ടാകാം. എന്നാൽ അവയിൽ ഒഴിവാക്കേണ്ടവ ഒഴിവാക്കാൻ ശീലിക്കണം. എന്നാൽ എല്ലാ  വിനോദങ്ങളും നഷ്‌ടപ്പെടുത്തേണ്ടതില്ല. അതേസമയം നിങ്ങൾക്ക് ഒരു വീട് വാങ്ങുക ബിസിനസ്സ് തുടങ്ങുക പോലുള്ള ലക്ഷ്യങ്ങളുണ്ടെങ്കിൽ ചെലവ് സൂക്ഷിച്ച് മാത്രം ചെയ്യുക. 

Read Also: കോടികളുടെ കരാർ നൽകി സപ്‌ളൈക്കോ; ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക

നിരവധി ഫോൺ ആപ്പുകൾ ചെലവും വരവും കൃത്യമായി അവലോകനം ചെയ്യാൻ നിങ്ങളെ സഹായിക്കും ബഡ്ജറ്റിംഗ് ആപ്പുകൾ പോലുള്ളവയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. അതുവഴി തെറ്റല്ലാത്ത നിർദേശം നിങ്ങൾക്ക് ലഭിക്കും. 


 

click me!