Asianet News MalayalamAsianet News Malayalam

വീട്ടുവാടകയ്ക്ക് ജിഎസ്ടി നൽകണമോ? നികുതി ദായകർ അറിഞ്ഞിരിക്കേണ്ടത്

വാടക വീട്ടിലാണോ താമസം? ശമ്പളക്കാരായ വ്യക്തികൾ വീട്ടുവാടകയ്ക്ക് ജിഎസ്ടി നൽകണമോ എന്ന കാര്യങ്ങൾ അറിയാം.

GST  paid on house rent Taxpayers need to know
Author
Trivandrum, First Published Aug 5, 2022, 5:28 PM IST

രക്ക് സേവന നികുതി (GST) കഴിഞ്ഞ ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇപ്പോൾ ഉയർന്നു നിൽക്കുന്ന ഒരു ചോദ്യമാണ് ശമ്പളക്കാരനായ ഒരു വ്യക്തി വീട്ടുവാടകയ്ക്ക് (House Rent) ജിഎസ്ടി നൽകണമോ എന്നുള്ളത്? നിങ്ങൾ വാടക വീട്ടിൽ താമസിക്കുന്ന, പ്രതിമാസ ശമ്പളമുള്ള വ്യക്തിയാണെങ്കിൽ വിട്ടുവാടകയ്ക്ക് ജിഎസ്ടി നൽകേണ്ടി വരുമോ എന്ന ചോദ്യം കുഴയ്ക്കുന്നുണ്ടാകാം. 

നികുതി വിദഗ്ധർ പറയുന്നതനുസരിച്ച്, 2022 ജൂലൈ 17 വരെ, ഒരു വാണിജ്യ വസ്തുവിന്റെ വാടകയ്ക്ക് ജിഎസ്ടി ബാധകമായിരുന്നു, എന്നാൽ 2022 ജൂലൈ 18 മുതൽ, ഒരു വ്യക്തി അത്തരം താമസസ്ഥലം വാടകയ്‌ക്കെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്‌താൽ ജിഎസ്ടി ഈടാക്കും.  47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശുപാർശ ചെയ്ത പ്രകാരം, വാടകക്കാരൻ  18 ശതമാനം ജിഎസ്ടി നൽകണം. എന്നാൽ  ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഈ തുക അവർക്ക് ക്ലെയിം ചെയ്യാവുന്നതാണ്. 

Read Also: പ്രവാസികൾക്ക് ആശ്വസിക്കാം; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

സാധാരണ ശമ്പളക്കാരൻ ഒരു റെസിഡൻഷ്യൽ വീടോ ഫ്ലാറ്റോ വാടകയ്‌ക്കോ പാട്ടത്തിനോ എടുത്തിട്ടുണ്ടെങ്കിൽ, അവർ ജിഎസ്ടി നൽകേണ്ടതില്ല. എന്നിരുന്നാലും, ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത വ്യക്തി ബിസിനസോ തൊഴിലോ നടത്തുന്നവർ ഉടമയ്ക്ക് നൽകുന്ന അത്തരം വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി നൽകണം. അത്തരം വ്യക്തികൾക്ക് നൽകിയ ജിഎസ്‌ടി ക്രെഡിറ്റ് ക്ലെയിം ചെയ്യാം.

Read Also: ഇഎംഐ പോക്കറ്റ് കാലിയാക്കും; ഭവനവായ്പ നിരക്കുകൾ ഉയർന്നേക്കും

ജൂലൈ 18 മുതൽ പുതുക്കിയ ജിഎസ്ടി നിലവിൽ വന്നിരുന്നു. മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില വർധിച്ചു.  തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക്  5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏർപ്പെടുത്തിയത്. കൂടാതെ ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ ഇന്ന് മുതൽ 18 ശതമാനം ജിഎസ്ടി ചുമത്തി. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഏർപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios