നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ; ഒപ്പം ഉയർന്ന പലിശ നിരക്കും

By Web TeamFirst Published Jan 20, 2023, 1:25 PM IST
Highlights

നിക്ഷേപങ്ങൾക്കും അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിനും നികുതി നൽകേണ്ടെങ്കിലോ? പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന നികുതി ആനുകൂല്യങ്ങളുള്ള, ഒപ്പം ഉയർന്ന പലിശ നൽകുന്ന നിക്ഷേപ പദ്ധതികൾ 

ദീർഘകാല സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായാണ് സർക്കാർ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ അവതരിപ്പിച്ചത്. രാജ്യത്ത് വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. ബ്ലിക് പ്രൊവിഡന്റ് ഫണ്ട്,  5 വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, എന്നിവ ആദായ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 5 പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ ഉൾപ്പെടുന്നു. 

1) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

1968-ലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആക്ട് അനുസരിച്ച് ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ദീർഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. നികുതി ഇളവുകൾ തന്നെയാണ് പിപിഎഫിനെ ശ്രദ്ധേയമാക്കിയത്. ഒപ്പം ആകർഷകമായ പലിശ നിരക്കുകളും ലഭിക്കും. മാത്രമല്ല പിപിഎഫിൽ അഞ്ചാം വർഷത്തിന് ശേഷം വായ്പ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുറന്ന സാമ്പത്തിക വർഷത്തിന് ശേഷമുള്ള മൂന്നാം സാമ്പത്തിക വർഷത്തിൽ, നിക്ഷേപകൻ വായ്പയ്ക്ക് യോഗ്യനാണ്. പിപിഎഫിൽ നിന്നും വായ്പ എടുത്താൽ 36 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം പിപിഎഫിന്റെ പലിശ നിരക്ക് 7.1 ശതമാനമാണ്.  ഒരു സാമ്പത്തിക വർഷത്തിൽ പിപിഎഫ്  അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്, പരമാവധി പരിധി 1.5 ലക്ഷം രൂപയുമാണ്. പിപിഎഫ് നിക്ഷേപത്തിന്  സെക്ഷൻ 80 സി പ്രകാരം ആദായനികുതി കിഴിവിന് അർഹമാണ്. പി‌പി‌എഫിന്റെ ഏറ്റവും മികച്ച കാര്യം, സമ്പാദിക്കുന്ന പലിശയ്ക്കും നികുതി നൽകേണ്ടതില്ല എന്നതാണ്, കൂടാതെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയും നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

2) സുകന്യ സമൃദ്ധി യോജന 

സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ പലിശ നിരക്ക് 7.6 ശതമാനമാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഒരു സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 250 രൂപയാണ്, പരമാവധി പരിധി 1.5 ലക്ഷം രൂപയുമാണ്. 

3) 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം

5 വർഷത്തെ കാലാവധിയുള്ള ഫിക്സഡ് ഡെപ്പോസിറ്റ് പോലെയാണ് 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം.എന്നാൽ ഇത് നികുതിയിളവിന് യോഗ്യമാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ് ഇതേസമയം ഇതിന് ഉയർന്ന പരിധിയില്ല. നിലവിൽ, 5 വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിക്ക് 7 ശതമാനം പലിശ ലഭിക്കും.

4) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്

നിലവിൽ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിന് 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എൻഎസ്‌സിയിൽ നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല, ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. ഒരു സാമ്പത്തിക വർഷത്തിൽ എൻ സ്സിയിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹതയുണ്ട്.

5) സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 

60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു വ്യക്തിക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാം. നിലവിൽ, പ്രതിവർഷം 8 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കും. മെച്യൂരിറ്റി കാലാവധി അഞ്ച് വർഷമാണ്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിലെ 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപം സെക്ഷൻ 80 സി നികുതി ആനുകൂല്യങ്ങൾക്ക് യോഗ്യമാണ്, എന്നാൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാ

click me!