Latest Videos

ഉയർന്ന വരുമാനം ഉണ്ടായിട്ടും ലോൺ കിട്ടുന്നില്ലേ? കാരണം ഇതാണ്

By Aavani P KFirst Published Nov 11, 2023, 3:41 PM IST
Highlights

ഉയർന്ന വരുമാനം ഉണ്ടായിട്ടും ലോൺ നിരസിക്കാനുള്ള കാരണങ്ങൾ  ഏതൊക്കെയെന്ന് പരിശോധിക്കാം

നിങ്ങൾ ഒരു വീടോ കാറോ വാങ്ങാനോ, ഒരു ബിസിനസ്സ് ആരംഭിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, പലർക്കും വായ്പ ആവശ്യമായി വരും. എന്നാൽ ചിലപ്പോൾ,   ഉയർന്ന വരുമാനമുണ്ടെങ്കിൽപ്പോലും. ലോൺ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. ഉയർന്ന വരുമാനം ഉണ്ടായിട്ടും ലോൺ നിരസിക്കാനുള്ള കാരണങ്ങൾ  ഏതൊക്കെയെന്ന് പരിശോധിക്കാം

ക്രെഡിറ്റ് സ്കോർ
 
സാമ്പത്തിക അച്ചടക്കവും മതിയായ തിരിച്ചടവ് ശേഷിയും ഉള്ള , മികച്ച ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് വായ്പ നൽകാൻ മിക്ക സ്ഥാപനങ്ങളും താൽപ്പര്യപ്പെടുന്നു എന്നതിനാൽ, ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതോ കുറഞ്ഞതോ ആയ വ്യക്തിയുടെ അപേക്ഷ ആണെങ്കിൽ ലോൺ നിരസിക്കാം.

ALSO READ: പ്രവാസികൾ ആധാർ കാർഡിൽ ഏത് മൊബൈൽ നമ്പർ നൽകണം? യുഐഡിഎഐ നിർദേശം ഇതാണ്

യോഗ്യതാ മാനദണ്ഡങ്ങൾ 

മിനിമം വരുമാനം, താമസിക്കുന്ന പ്രദേശം, പ്രായം, തൊഴിലുടമയുടെ തരം എന്നിവ പോലെ   ഓരോ ബാങ്കിനും  വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളുണ്ട്.  വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ  ലോൺ അപേക്ഷ നിരസിക്കപ്പെടാം.

വരുമാന-ബാധ്യത അനുപാതം

കടം വാങ്ങുന്നയാളുടെ വരുമാനത്തിന്റെ അനുപാതത്തെ സൂചിപ്പിക്കുന്നതാണ് വരുമാന-ബാധ്യത അനുപാതം (FOIR)  . അപേക്ഷിക്കുന്ന ലോണിന്റെ ഇഎംഐ ഉൾപ്പെടെ, പരമാവധി 40-50% വരെ എഫ്ഒഐആർ ഉള്ളവർക്ക് വായ്പ നൽകാനാണ് വായ്പാദാതാക്കൾക്ക് താൽപര്യം.  എഫ്ഒഐആർ വളരെ ഉയർന്നതാണെങ്കിൽ, വരുമാനത്തിന്റെ വലിയൊരു ഭാഗം ഇതിനകം തന്നെ  തിരിച്ചടവിലേക്ക് പോകുന്നതാണെന്ന് വ്യക്തമാണ്.  ഇത് തിരിച്ചടവുകളിൽ കുടിശിക വരുത്താൻ സാധ്യതയുള്ളയാളെന്ന വിലയിരുത്തലിലേക്ക് നയിക്കും. വായ്പാ അപേക്ഷ നിരസിക്കപ്പെടും

ALSO READ: 'കയറിവാടാ മക്കളെ' 1,00,000 ഇന്ത്യക്കാർക്ക് തൊഴിൽ നല്കാൻ തായ്‌വാൻ

അസ്ഥിരമായ തൊഴിൽ ചരിത്രം

പതിവായി ജോലി മാറുന്നതിന്റെ ചരിത്രമുള്ളവർക്ക് വായ്പ നൽകാൻ സ്ഥാപനങ്ങൾ മടിക്കുന്നു.  ജോലി മാറാനുള്ള കാരണം മികച്ച തൊഴിൽ അവസരമോ ഉയർന്ന വരുമാനമോ ആയിരിക്കാമെങ്കിലും, കടം കൊടുക്കുന്നവരുടെ കണ്ണിൽ ഇത് അസ്ഥിരമായ കരിയറിന്റെ അടയാളമാണ്, ഇത്  ലോൺ അപേക്ഷ നിരസിക്കപ്പെടുന്നതിന് കാരണമാകും.

തെറ്റായ ഡോക്യുമെന്റേഷൻ

മതിയായ രേഖകളുടെ അഭാവമാണ് ലോൺ നിരസിക്കാനുള്ള മറ്റൊരു പൊതു കാരണം.  ലോൺ എന്തായാലും,  അപേക്ഷയുടെ പ്രോസസ്സിംഗിനും അംഗീകാരത്തിനും ശരിയായ ഡോക്യുമെന്റേഷൻ പ്രധാനമാണ്. അതിനാൽ, ലോണിന് അപേക്ഷിക്കുമ്പോൾ ശരിയായ രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് പലപ്പോഴും അത് നിരസിക്കാൻ ഇടയാക്കുന്നു.  അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, ആവശ്യമായ രേഖകൾ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക.  

tags
click me!