സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയരുന്നു; സ്ഥിര നിക്ഷേപത്തിലെ 5 അപകടസാധ്യതകൾ അറിയൂ

Published : Jun 18, 2022, 12:17 PM ISTUpdated : Jun 18, 2022, 02:40 PM IST
സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയരുന്നു; സ്ഥിര നിക്ഷേപത്തിലെ 5 അപകടസാധ്യതകൾ അറിയൂ

Synopsis

ജനപ്രിയ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ. ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ എന്തെല്ലാമെന്നറിയാം

നപ്രിയ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡെപ്പോസിറ്റുകൾ. കാരണം അപകട സാധ്യത ഏറ്റവും കുറഞ്ഞ നിക്ഷേപങ്ങളാണ് സ്ഥിര നിക്ഷേപങ്ങൾ. അതിനാൽ തന്നെ ഓഹരി വിപണിയിലേക്കോ മ്യുച്ചൽ ഫണ്ടുകളിലേക്കോ പോകാൻ ആഗ്രഹിക്കാത്ത ആളുകൾ സ്ഥിര നിക്ഷേപത്തിലേക്ക് വരുന്നു. മറ്റൊരു കാരണം ഉയർന്ന പലിശ നിരക്കുകളാണ് ബാങ്കുകൾ സാധാരയായി സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പൂർണമായും അപകട രഹിതമാണോ ഫിക്സഡ് ഡെപ്പോസിറ്റുകൾ? എഫ്‌ഡിയിൽ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ നിക്ഷേപകർക്ക് നല്ല വ്യക്തതയുണ്ടെന്ന് കണ്ടിട്ടുണ്ട്, എന്നാൽ എഫ്‌ഡിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഇപ്പോഴും വ്യക്തമല്ല. അതിനാൽ, ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ എന്തെല്ലാമെന്നറിയാം.

ലിക്വിഡിറ്റി റിസ്ക്

സ്ഥിര നിക്ഷേപങ്ങൾ എല്ലായ്പ്പോഴും ഒരു പ്രത്യേക കാലാവധിയിലേക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ളതാവും. അതിനാൽ തന്നെ  ഒരു വ്യക്തിക്ക് മെച്യൂരിറ്റിക്ക് മുമ്പ് ഫണ്ടുകൾ ലിക്വിഡേറ്റ് ചെയ്യാൻ കഴിയില്ല. അതായത് കാലാവധി അവസാനിച്ചാൽ മാത്രമേ ഫിക്സഡ് ഡെപ്പോസിറ്റ്‌ കായി;ൽ ലഭിക്കുകയുള്ളു. കൂടാതെ ബാങ്കിന് ഓൺലൈൻ ലിക്വിഡേഷൻ സൗകര്യം ഇല്ലെങ്കിൽ, ഒരു വ്യക്തിക്ക് അവരുടെ സ്ഥിരനിക്ഷേപങ്ങളിൽ നിന്ന് പണം പൈവളിക്കാൻ ബാങ്കിന്റെ ബ്രാഞ്ചിൽ നേരിട്ട് പോകേണ്ടാതായും വരും. 

ഡിഫോൾട്ട് റിസ്ക്

ചെറുകിട സഹകരണ ബാങ്കുകളിൽ ഇത്തരത്തിൽ വീഴ്ച വരുന്ന ചില കേസുകൾ ഉണ്ടായിട്ടുണ്ട്, ഇത്തരം സാഹചര്യങ്ങളിൽ നിക്ഷേപകർ നൽകുന്ന തുകയ്ക്ക് സാധാരണയായി അപകടസാധ്യതയ്ക്ക് സാധ്യതയുണ്ട്. പുതിയ നിയമം അനുസരിച്ച്, നിക്ഷേപകർക്ക് 1000 രൂപ വരെ നിക്ഷേപ ഇൻഷുറൻസ് ഉണ്ടായിരിക്കാം. എന്നാൽ 5 ലക്ഷത്തിന് മുകളിലുള്ള ഏത് തുകയും ഡിഫോൾട്ട് റിസ്കിന് വിധേയമാണ്.

പണപ്പെരുപ്പ സാധ്യത

പണപ്പെരുപ്പം എല്ലാ നിക്ഷേപങ്ങളെയും ബാധിക്കുകയും അതുവഴി അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നത് സത്യമാണ്. ഉദാഹരണത്തിന്, ഒരു ഫിക്സഡ് ഡെപോസിറ്റിന് ഒരു ബാങ്ക് 8% പലിശ നൽകുന്നുണ്ടെങ്കിൽ, ഇപ്പോൾ പണപ്പെരുപ്പ നിരക്ക് 6% ആണെങ്കിൽ, യഥാർത്ഥ വരുമാനം 2% മാത്രമാണ്. ഫിക്സഡ് ഡെപോസിറ്റുകളുടെ പലിശ  വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ബാധിക്കില്ലെങ്കിലും പണപ്പെരുപ്പത്തിനനുസരിച്ച് യഥാർത്ഥ വരുമാനം കൂടുകയോ കുറയുകയോ ചെയ്യുന്നു.

ഉയർന്ന നികുതി

സാധാരണയായി സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന നികുതി നൽകേണ്ടതായി വരും. പ്രത്യേകിച്ച് നിങ്ങൾ മുതിർന്ന പൗരൻ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വരുമാനം പൂർണ്ണമായും നികുതി വിധേയമായേക്കാം. നിങ്ങളുടെ പലിശ വരുമാനം നിങ്ങളുടെ വരുമാനവുമായി സംയോജിപ്പിച്ച് നിങ്ങളിൽ നിന്നും നികുതി ഈടാക്കും.

വീണ്ടും നിക്ഷേപിക്കുമ്പോൾ 

സ്ഥിര നിക്ഷേപത്തിന്റെ കാലാവധി അവസാനിച്ച ശേഷം നിക്ഷേപകന് തിരഞ്ഞെടുക്കാവുന്ന രണ്ട് ഓപ്ഷനുകളുണ്ട്. അതായത് ഒന്നുകിൽ പണം പിൻവലിക്കുകയോ അല്ലെങ്കിൽ എഫ്ഡി നീട്ടുകയോ ചെയ്യാം. നിക്ഷേപം വീണ്ടും നീട്ടുമ്പോൾ എന്ത് സംഭവിക്കും? ഇപ്പോൾ ബാധകമായ നിരക്കിൽ മാത്രം ആയിരിക്കും നിക്ഷേപിക്കാൻ സാധിക്കുക. ഉയർന്ന നിരക്കിൽ നിക്ഷേപിക്കാൻ സാധിക്കാത്തത് കാരണം ഇങ്ങനെ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് താരതമ്യേന നഷ്ടം ഉണ്ടാക്കും 
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം