ഇന്റർനെറ്റ് ബാങ്കിംഗ് സുരക്ഷിതമോ? ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Published : Jun 16, 2022, 06:07 PM IST
ഇന്റർനെറ്റ് ബാങ്കിംഗ് സുരക്ഷിതമോ?  ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Synopsis

പണമിടപാടുകൾ നടത്തുമ്പോൾ  ഇന്റർനെറ്റ് ബാങ്കിംഗ് എത്രത്തോളം സുരക്ഷിതമാണ് എന്ന് ആലോചിട്ടുണ്ടോ? ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ അറിയാം; 

ൺലൈൻ ബാങ്കിംഗ് സേവങ്ങൾ ഉപയോഗപ്പെടുത്തുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. കൊവിഡ് പകർച്ചവ്യാധി സമയങ്ങളിൽ ഓൺലൈൻ ബാങ്കിംഗ് സംവിധാനങ്ങളെയാണ് എല്ലാവരും കൂടുതൽ ആശ്രയിച്ചിയിച്ചിട്ടുള്ളത് എന്ന് തന്നെ പറയാം. എന്നാൽ പണമിടപാടുകൾ നടത്തുമ്പോൾ  ഇന്റർനെറ്റ് ബാങ്കിംഗ് എത്രത്തോളം സുരക്ഷിതമാണ് എന്ന് ആലോചിട്ടുണ്ടോ? ബാങ്കുകളുടെ പേരുകളിൽ ഫോൺ കോളുകളും മെസേജുകളും എല്ലാം ഉപയോക്താക്കൾക്ക് ലഭിക്കാറുണ്ട്. പലപ്പോഴും വ്യാജന്മാർ പണി നൽകാറും ഉണ്ട്. അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുമ്പോൾ മാത്രമാണ് പലരും പറ്റിക്കപ്പെട്ടതായി തിരിച്ചറിയാറുള്ളു.  പലപ്പോഴും അശ്രദ്ധമായി ചെയ്യുന്ന പല കാര്യങ്ങളാലും വലിയ പിഴവുകൾ സംഭവിക്കാറുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ അറിയാം; 

അക്ഷര തെറ്റുകൾ 

ബാങ്കുകളുടെ പേരിൽ വരുന്ന ഇ-മെയിലുകൾ വളരെ ശ്രദ്ധയോടെയാണ് നോക്കേണ്ടത്. ഒരു ബാങ്കുകളും ഒരിക്കലും അക്ഷരത്തെറ്റോടെ സന്ദേശങ്ങൾ അയക്കാറില്ല. ബാങ്കുകൾ ശ്രദ്ധിക്കുന്ന അടിസ്ഥാനപരമായ കാര്യമാണ് അക്ഷര പിശകുകൾ. തട്ടിപ്പുകാർ ഒരുപക്ഷെ അത്രയും ശ്രദ്ധ തങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് നൽകാറില്ല. ബാങ്കിന്റെ പേരിൽ നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശം കൃത്യതയോടെ പരിശോധിക്കുക. അവയിൽ അക്ഷരതെറ്റുകൾ കണ്ടെത്തുകയാണെങ്കിൽ ജാഗ്രത പാലിക്കുക.

അയച്ചയാളുടെ ഇമെയിൽ

ബാങ്കിൽ നിന്നുള്ള ഏത് ഇമെയിലിനും താഴെ അയച്ച വ്യക്തിയുടെ മെയിൽ അഡ്രെസ്സ് ഉണ്ടാകും. അത് നിങ്ങളുടെ ബാങ്കിന്റെ പൂർണ്ണമായ പേരായിരിക്കും. അത് ശരിയായി തന്നെയാണ് എഴുതിയിരിക്കുന്നത് പരിശോധിക്കുക. 

സന്ദേശങ്ങളുടെ ഉറവിടം 

ബാങ്ക് വിവരങ്ങൾ ചോദിച്ചുകൊണ്ട് അജ്ഞാതമായ ഉറവിടങ്ങളിൽ നിന്നും വരുന്ന മെയിലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഉറവിടം അറിയില്ല എന്നുണ്ടെങ്കിൽ അങ്ങനെയുള്ള മെയിലുകൾ തുറക്കാതെ ഇരിക്കുക. 

വിവരങ്ങൾ പരസ്യമാക്കരുത് 

ഫോൺ കോളിലൂടെയോ ഇൻറർനെറ്റിലൂടെയോ നിങ്ങളുടെ സിവിവി, പിൻ, കാർഡ് നമ്പറുകൾ എന്നിവ മറ്റൊരാളുമായും പങ്കുവെക്കരുത്. നിങ്ങളൂടെ ബാങ്ക് വിവരങ്ങൾ അതീവ രഹസ്യമായി തന്നെ സൂക്ഷിക്കുക. അങ്ങനെ വിവരങ്ങൾ ചോദിക്കുമ്പോൾ നേരിട്ട് ബാങ്കിൽ എത്തിയോ വിളിച്ചോ അന്വേഷിച്ചതിനുശേഷം ഉറപ്പ് വരുത്തുക. 

വെബ്സൈറ്റ് സുരക്ഷ

നിങ്ങൾ സന്ദർശിക്കുന്ന ഏതെങ്കിലും ബാങ്ക് വെബ്‌സൈറ്റുകളുടെ യുആർഎല്ലിന്റെ തുടക്കത്തിൽ  https ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത് ഇല്ലെങ്കിൽ പേജ് സുരക്ഷിതമല്ലെന്നും നിങ്ങൾ ആ സൈറ്റിൽ ബാങ്ക് വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുകയും ചെയ്യുക 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ