പ്രമുഖ ബ്രാന്‍ഡുകൾക്കടക്കം 50 ശതമാനം ഇളവ്! ട്രെന്‍ഡിംഗ് ഫാഷനും മേക്ക് ഓവറുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

Published : Nov 23, 2023, 08:07 PM IST
പ്രമുഖ ബ്രാന്‍ഡുകൾക്കടക്കം 50 ശതമാനം ഇളവ്! ട്രെന്‍ഡിംഗ് ഫാഷനും മേക്ക് ഓവറുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

Synopsis

 ലോറിയല്‍ - ഗാര്‍ണിയര്‍ ലുലു ബ്യൂട്ടി ഫെസ്റ്റ് സിനിമതാരം ഫെമിന ജോര്‍ജ്ജ് ബ്യൂട്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു  

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ ആശയങ്ങളും അതിശയിപ്പിയ്ക്കുന്ന മേക്ക് ഓവര്‍ മാതൃകകളുമായി തലസ്ഥാനത്ത് ലോറിയല്‍ - ഗാര്‍ണിയര്‍ ലുലു ബ്യൂട്ടി ഫെസ്റ്റിന് തുടക്കം. ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമതാരം ഫെമിന ജോര്‍ജ്ജ് ബ്യൂട്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജർ അനൂപ് വർഗ്ഗീസ്, റീട്ടെയ്ൽ ജനറൽ മാനേജർ രാജേഷ് ഇ വി, ബയിംഗ് മാനേജർ റഫീഖ് സി എ, മാൾ ജനറൽ മാനേജർ ശ്രീലേഷ് ശശിധരൻ തുടങ്ങിയവര്‍ പങ്കെടുത്തു. ലോറിയല്‍ - ഗാര്‍ണിയര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ചേര്‍ന്നാണ് ലുലു ബ്യൂട്ടി ഫെസ്റ്റ് 2023 അവതരിപ്പിയ്ക്കുന്നത്. 

നവംബര്‍ 22 മുതല്‍ ഡിസംബര്‍ 3 വരെയാണ് ലുലു മാളില്‍ ബ്യൂട്ടി ഫെസ്റ്റ് നടക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ബ്യൂട്ടി ഫെസ്റ്റ് കോണ്‍ടസ്റ്റാണ് പ്രധാന ആകര്‍ഷണം. മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന മേക്ക് ഓവര്‍ റൗണ്ടുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 26ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ റാംപില്‍ ചുവടുവെയ്ക്കും. 

വന്‍ ഡിസ്കൗണ്ടും ഓഫറുകളും, എല്ലാം വാങ്ങാൻ 5 ദിവസം, രാത്രി 2 മണി വരെ തുറക്കും! ലുലുവിൽ സൂപ്പര്‍ ഫ്രൈഡേ സെയിൽ

ലുലു യാര്‍ഡ്ലി ബ്യൂട്ടി ക്വീന്‍, ലുലു നിവിയ മാന്‍ ഓഫ് ദ ഇയര്‍ ഉള്‍പ്പെടെ 14 പട്ടങ്ങള്‍ക്കായാണ് മത്സരാര്‍ത്ഥികള്‍ ബ്യൂട്ടി ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്. ആകെ 3 ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിയ്ക്കും. പ്രമുഖ ബ്രാന്‍ഡുകളുടെയടക്കം എല്ലാ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്കും 50 ശതമാനം ഇളവുണ്ടെന്നതും ഫെസ്റ്റിനെ വേറിട്ടതാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ