5G spectrum auction : 5ജി സ്പെക്‌ട്രം ലേലം ജൂണിൽ; കേന്ദ്ര ടെലികോം മന്ത്രി

Published : Apr 29, 2022, 04:13 PM ISTUpdated : Apr 29, 2022, 05:33 PM IST
5G spectrum auction : 5ജി സ്പെക്‌ട്രം ലേലം ജൂണിൽ;  കേന്ദ്ര ടെലികോം മന്ത്രി

Synopsis

രാജ്യത്ത് 5ജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  ട്രായ് ടെലികോം കമ്പനികൾ, അസോസിയേഷനുകൾ എന്നിവരിൽനിന്ന് നേരിട്ടു പ്രതികരണം തേടിയിരുന്നു. ഇതിനെ തുടർന്നുള്ള അന്തിമ ശുപാർശയാണ് ഡിജിറ്റൽ കമ്യൂണിക്കേഷൻ പരിഗണിക്കുക.

ദില്ലി : 5ജി സ്പെക്‌ട്രം ലേലം ജൂൺ ആദ്യവാരം ഉണ്ടാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. സ്‌പെക്‌ട്രം വിലനിർണ്ണയത്തെക്കുറിച്ചുള്ള വ്യവസായ ആശങ്കകൾ പരിഹരിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 5ജി സ്പെക്ട്രം ലേലം സംബന്ധിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശങ്ങൾ ഡിജിറ്റൽ കമ്യൂണിക്കേഷൻ കമ്മിഷൻ (ഡിസിസി) ഇന്ന് പരിഗണിച്ചേക്കും.

 ഒരു ലക്ഷത്തിലധികം മെഗാഹെർട്സ് സ്പെക്ട്രത്തിന് 7.5 ലക്ഷം കോടി രൂപയുടെ മെഗാ ലേല പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാർശ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ വിലയിരുത്തുന്നതോടെ ലേല നടപടികളിൽ പുരോഗതിയുണ്ടാകും എന്ന് മന്ത്രി വ്യക്തമാക്കി. ഒന്നിലധികം ബാൻഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന 1 ലക്ഷം മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. 

രാജ്യത്ത് 5ജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  ട്രായ് ടെലികോം കമ്പനികൾ, അസോസിയേഷനുകൾ എന്നിവരിൽനിന്ന് നേരിട്ടു പ്രതികരണം തേടിയിരുന്നു. ഇതിനെ തുടർന്നുള്ള അന്തിമ ശുപാർശയാണ് ഡിജിറ്റൽ കമ്യൂണിക്കേഷൻ പരിഗണിക്കുക.  നേരത്തെ സ്പെക്ട്രം ലേലത്തിന്റെ അടിസ്ഥാനവില ഉൾപ്പെടെയുള്ള വിഷയങ്ങളിലും ചർച്ച നടന്നിരുന്നു. 2022 അവസാനത്തോടെ രാജ്യത്ത് 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി–മാർച്ച് കാലയളവിൽ ലേലം നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിരുന്നതെങ്കിലും ട്രായിയുടെ നടപടിക്രമങ്ങൾ നീളുകയായിരുന്നു. 
 

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി