ആരോഗ്യ ഇൻഷുറൻസിൽ പറ്റിക്കപ്പെടരുതേ.., നിയമങ്ങള്‍ മാറി; ഈ 6 കാര്യങ്ങൾ അറിഞ്ഞിരിക്കാം

Published : Jun 25, 2024, 06:45 PM IST
ആരോഗ്യ ഇൻഷുറൻസിൽ പറ്റിക്കപ്പെടരുതേ.., നിയമങ്ങള്‍ മാറി; ഈ 6 കാര്യങ്ങൾ അറിഞ്ഞിരിക്കാം

Synopsis

ഐആർഡിഎഐ അടുത്തിടെ ആരോഗ്യ ഇൻഷുറൻസിലെ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.   അടുത്തിടെ വരുത്തിയ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം മാനദണ്ഡങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ട 6 കാര്യങ്ങളിതാ

ൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അടുത്തിടെ ആരോഗ്യ ഇൻഷുറൻസിലെ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.   അടുത്തിടെ വരുത്തിയ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം മാനദണ്ഡങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ട 6 കാര്യങ്ങളിതാ

1.ക്യാഷ്‌ലെസ് ക്ലെയിം
മുമ്പ്,   നെറ്റ്‌വർക്ക് അല്ലാത്ത ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചിരുന്നെങ്കിൽ,   ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നില്ല. സ്വന്തം പോക്കറ്റിൽ നിന്ന് പണമടച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം മാത്രമേ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം ചെയ്യാനാവൂ. ഇപ്പോൾ,   ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് എന്നത് പരിഗണിക്കാതെ തന്നെ  ക്യാഷ്‌ലെസ് ക്ലെയിമുകൾ നടത്താം.

2. കാത്തിരിപ്പ് കാലയളവ്  വെട്ടിക്കുറച്ചു

ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന സമയത്ത് രോഗങ്ങൾ ഉണ്ടെങ്കിൽ, ഒരു നിശ്ചിത  കാലയളവിന് ശേഷം മാത്രമേ ഇതിന് കവറേജ് ലഭിക്കൂ. നേരത്തെ നാല് വർഷമായിരുന്നു പരമാവധി കാത്തിരിപ്പ് കാലയളവ്.  എന്നാൽ  ഇത് മൂന്ന് വർഷമായി ഇപ്പോൾ വെട്ടിക്കുറച്ചിട്ടുണ്ട്.

3.ആയുഷ് ചികിത്സകൾക്ക് പരിമിതികളില്ല
ആയുഷ് ചികിത്സകൾക്ക് (ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി)  ഇൻഷുറൻസ് കമ്പനികൾക്ക് പരിമിതികളില്ലാതെ കവറേജ് ലഭിക്കും. നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ ആയുഷ് ചികിത്സയ്ക്കായി  ക്ലെയിം നിരസിക്കപ്പെടില്ലെന്ന് ചുരുക്കം

4. ക്ലെയിം ക്ലിയറൻസ്
ആശുപത്രിയിൽ നിന്ന്  ഡിസ്ചാർജ് സമയത്ത്   മൂന്ന് മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് നടപടി ക്രമം പൂർത്തിയാക്കണം. അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ക്യാഷ്‌ലെസ് ക്ലെയിം നടപടിയ്ക്കായി ഐആർഡിഎഐ ഒരു മണിക്കൂർ സമയവും നൽകിയിട്ടുണ്ട്.  ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും ഡിസ്ചാർജ് ചെയ്യുന്നതിനുമുള്ള   കാലതാമസം കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

5. മൊറട്ടോറിയം കാലാവധി 5 വർഷം

ഏറ്റവും പുതിയ ഐആർഡിഎഐ വിജ്ഞാപനമനുസരിച്ച്, ആരോഗ്യ ഇൻഷുറൻസിന്റെ മൊറട്ടോറിയം കാലയളവ് 8 വർഷത്തിൽ നിന്ന് 5 വർഷമായി കുറച്ചിട്ടുണ്ട്. 5 വർഷത്തെ തുടർച്ചയായ കവറേജിന് ശേഷം, വഞ്ചനാപരമായ കേസല്ലെങ്കിൽ, മുൻകാല രോഗങ്ങളുടെ വെളിപ്പെടുത്തൽ അല്ലെങ്കിൽ തെറ്റായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള ക്ലെയിമുകൾ നിരസിക്കുന്നതിൽനിന്ന് ഇൻഷുറൻസ് കമ്പനികളെ ഇത് വിലക്കുന്നു.

6. ഒന്നിലധികം ഇൻഷുറർമാരുമായുള്ള ക്ലെയിമുകൾ
ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉപയോഗിച്ച്   ഒരൊറ്റ ഹോസ്പിറ്റലൈസേഷനായി ക്ലെയിം ചെയ്യാം  . ഉദാഹരണത്തിന്,  5 ലക്ഷം രൂപയും 10 ലക്ഷം രൂപയും മൂല്യമുള്ള രണ്ട് ആരോഗ്യ പോളിസികൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് 12 ലക്ഷം രൂപ ആശുപത്രി ബില്ലുണ്ടെങ്കിൽ, ക്ലെയിം തീർപ്പാക്കാൻ   രണ്ട് പോളിസികളും ഉപയോഗിക്കാം.

PREV
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം