ഹോം ലോൺ എടുക്കുന്നതിന് മുൻപ് അറിയേണ്ട 7 പ്രധാന കാര്യങ്ങൾ

Published : Dec 19, 2023, 03:52 PM IST
ഹോം ലോൺ എടുക്കുന്നതിന് മുൻപ് അറിയേണ്ട 7 പ്രധാന കാര്യങ്ങൾ

Synopsis

ഭവന വായ്പ എടുത്ത് വീട് വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ തീർച്ചയായും ഈ ൭ കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം.   

സ്വന്തമായൊരു വീട് എന്നത്  ഭൂരിഭാഗം പേരുടെയും ഒരു ആഗ്രഹമാണ്. എന്നാൽ ഒരു വീട് വാങ്ങുന്നതിന് മുമ്പ്, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനം ഭവന വായ്പയുമായി ബന്ധപ്പെട്ടതാണ്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

1. ആവശ്യമായ രേഖകൾ: വായ്പ പ്രോസസ് ചെയ്യാൻ  ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം. ശമ്പളമുള്ള ഒരു ജീവനക്കാരനാണെങ്കിൽ, നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് ബാങ്കിന് നിങ്ങളുടെ ജോയിനിംഗ് ലെറ്റും  മൂന്ന് മാസത്തെ സാലറി സ്ലിപ്പുകളും ഫോം 26 എഎസും ആവശ്യമാണ്.

2. കാലയളവ്: ഇഎംഐ എത്രയെന്ന് നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് ലോൺ കാലാവധി. ഉദാഹരണത്തിന്,  10 ലക്ഷം രൂപ  15 വർഷ കാലാവധിയിൽ 9 ശതമാനം പലിശ നിരക്കിൽ ഇഎംഐ ഏകദേശം ₹10,143 വരും. കാലാവധി 20 വർഷമാകുമ്പോൾ ഇത് ₹8,997 ആയി കുറയും.

3. പ്രതിമാസ തിരിച്ചടവ്: ഇഎംഐ അടയ്ക്കുന്നതിന് സ്ഥിരമായ വരുമാനമുണ്ടെന്ന് ഉറപ്പാക്കുക. തിരിച്ചടവ് മുടങ്ങിയാൽ,   ആസ്തി തന്നെ ബാങ്ക് കൈവശപ്പെടുത്താം. അതിനാൽ, ഇഎംഐ തുക താങ്ങാനാവുന്ന തലത്തിൽ നിലനിർത്തുന്നത് നല്ലതാണ്, അതുവഴി   ലോൺ എളുപ്പത്തിൽ തിരിച്ചടയ്ക്കാനാകും.

 4. ആദ്യം വീട് അല്ലെങ്കിൽ ആദ്യം വായ്പ: ചില ബാങ്കുകളുടെ ഓഫർ പ്രകാരം ഒരാൾക്ക് ആദ്യം വായ്പ നേടാനും ആ ബജറ്റിനുള്ളിൽ ഒരു വീട് വാങ്ങാനും കഴിയും. നേരെമറിച്ച്, ഒരാൾക്ക് ആദ്യം അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു വീട് നോക്കാം, തുടർന്ന് ഒരു  വായ്പ ക്രമീകരിക്കാം.

6. യോഗ്യത: ഓരോ ബാങ്കും വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി അറിയിച്ചിരിക്കും. അതിനാൽ, തുടക്കത്തിൽ തന്നെ ബാങ്ക് പറയുന്ന യോഗ്യതാ മാനദണ്ഡം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.  

7. മുൻകൂർ പേയ്‌മെന്റ് ചാർജുകൾ: ചിലപ്പോൾ വായ്പ മുൻകൂട്ടി അടയ്ക്കാൻ ചിലർക്ക് സാധിക്കും. അതിനാൽ,  ആദ്യം തന്നെ ബാങ്കിന്റെ പ്രീപേയ്‌മെന്റ് ചാർജുകൾ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്തത് 1.11 ലക്ഷം രൂപയുടെ ഐഫോൺ 14 പ്രോ, വന്നത് താടി വളർത്താനുള്ള എണ്ണ; ഇടപെട്ട് ഉപഭോക്തൃ കോടതി
ലോകത്തിന് ആശ്വാസമായ ട്രംപിന്റെ തീരുമാനം; ഒറ്റ ദിവസം കൊണ്ടുണ്ടായത് വൻ ഇടിവ്, എണ്ണവിലയിൽ വൻ ഇടിവ്