യാത്രക്കാരെ വട്ടം കറക്കിയ വിമാനകമ്പനികള്‍; ഡിജിസിഎ ഡാറ്റ പുറത്ത്

Published : Oct 13, 2023, 01:28 PM IST
യാത്രക്കാരെ വട്ടം കറക്കിയ വിമാനകമ്പനികള്‍; ഡിജിസിഎ ഡാറ്റ പുറത്ത്

Synopsis

രണ്ട് മണിക്കൂറിലേറെ സമയം വൈകിയുള്ള സര്‍വീസുകളുടെ വിവരങ്ങളാണ് ഡിജിസിഎ പുറത്തുവിട്ടിരിക്കുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ കഴിഞ്ഞ മാസം റദ്ദാക്കിയതോ സമയം വൈകിയതോ കാരണം ബാധിക്കപ്പെട്ടത് 76,000 യാത്രക്കാരെന്ന് ഡിജിസിഎ. രണ്ട് മണിക്കൂറിലേറെ സമയം വൈകിയുള്ള സര്‍വീസുകളുടെ വിവരങ്ങളാണ് ഡിജിസിഎ പുറത്തുവിട്ടിരിക്കുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 450 യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചതായും ഡിജിസിഎ അറിയിച്ചു.

ALSO READ: ബിയര്‍ പ്രേമികളുടെ 'നെഞ്ച് തകരും'; ഉത്പാദനം പ്രതിസന്ധിയിൽ

മൊത്തം 76,612 യാത്രക്കാരിൽ വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ബാധിക്കപ്പെട്ടത് 50,945 പേരാണ്. രണ്ട് മണിക്കൂറിലധികം വിമാനങ്ങൾ വൈകിയതിനാൽ 25,667 യാത്രക്കാരും ബുദ്ധിമുട്ടിലായി.

അതേസമയം, റദ്ദാക്കിയ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ബദൽ ഫ്ലൈറ്റുകൾ നൽകുകയും മുഴുവൻ റീഫണ്ടുകളും നൽകുകയും ചെയ്തപ്പോൾ, വൈകിയ (രണ്ട് മണിക്കൂറിലധികം) ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ലഘുഭക്ഷണം മാത്രമാണ് നൽകിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡാറ്റ വ്യക്തമാക്കി.

ഇൻഡിഗോയെ കൂടാതെ, എയർ ഇന്ത്യയുടെ 24,758 യാത്രക്കാരെയും സ്‌പൈസ് ജെറ്റിലെ 24,635 യാത്രക്കാരെയും സമയം വൈകിയുള്ള സർവീസുകൾ ബാധിച്ചു. സെപ്തംബറില്‍ 77.70 ലക്ഷം യാത്രക്കാരാണ് ഇന്‍ഡിഗോയില്‍ യാത്ര ചെയ്തത്. വിസ്താരയില്‍ 12.29 ലക്ഷം പേരും എയര്‍ ഇന്ത്യയില്‍ 11.97 ലക്ഷം പേരും യാത്ര ചെയ്തു. വിസ്താരയുടെ വിപണി വിഹിതം 10 ശതമാനവും എയര്‍ ഇന്ത്യയുടേത് 9.8 ശതമാനവുമായിരുന്നു. സ്പൈസ് ജെറ്റിന് 5.45 ലക്ഷം യാത്രക്കാരേയും ആകാശ എയറിന് 5.17 ലക്ഷം യാത്രക്കാരെയും ലഭിച്ചു.

കഴിഞ്ഞ മാസം രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 29.10 ശതമാനം വര്‍ധിച്ച് 1.22 കോടിയായിയെന്നും ജിഡിസിഎ അറിയിച്ചു.

ALSO READ: യുകെയിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ; സ്പെഷ്യൽ ഓഫറുമായി എയർ ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ