വായ്പയെടുത്തത് പണിയായോ? കടം തീർക്കാൻ ഫലപ്രദമായ 5 മാർഗങ്ങളിതാ

Published : Aug 08, 2023, 02:48 PM IST
വായ്പയെടുത്തത് പണിയായോ? കടം തീർക്കാൻ ഫലപ്രദമായ 5 മാർഗങ്ങളിതാ

Synopsis

വരുമാനം, തിരിച്ചടവ് ശേഷി തുടങ്ങിയ കാര്യങ്ങൾ മനസിൽ കണ്ട് വേണം കടം വാങ്ങിക്കാൻ എന്നതും ഓർമ്മയിലുണ്ടവണം. അല്ലെങ്കിൽ പലിശയടച്ച് കയ്യിലുള്ള പണം കൂടി തീരും

ലപ്പോഴും വായ്പയെടുക്കാതെയോ, കടം വാങ്ങാതെയോ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നില്ല. എന്നാൽ കടം വാങ്ങൽ താൽക്കാലികാശ്വാസം മാത്രമാണെന്നും, വരുമാനം, തിരിച്ചടവ് ശേഷി തുടങ്ങിയ കാര്യങ്ങൾ മനസിൽ കണ്ട് വേണം കടം വാങ്ങിക്കാൻ എന്നതും ഓർമ്മയിലുണ്ടവണം. അല്ലെങ്കിൽ പലിശയടച്ച് കയ്യിലുള്ള പണം കൂടി തീരും. കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലായ്മയും, സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പലരുടെ കാര്യത്തിലും കടം പെരുകാൻ കാരണമാകുന്നത്. എന്തായാലും ബാധ്യതകൾ വലിയ ബുദ്ധിമുട്ടില്ലാതെ തീർക്കാനുള്ള ചില മാർഗങ്ങൾ നോക്കാം.

ഒരു ബജറ്റ് ഉണ്ടാക്കുക

കടബാധ്യത പരിഹരിക്കുന്നതിനുള്ള ആദ്യപടി സമഗ്രമായ ഒരു ബജറ്റ്  ക്രിയേറ്റ് ചെയ്യുക എന്നതാണ്. നിങ്ങളുടെ എല്ലാ വരുമാന സ്രോതസ്സുകളും ഉൾപ്പെടുത്തി,  ചെലവുകൾ കൃത്യമായി മനസിലാക്കുക. വെട്ടിക്കുറയ്ക്കാൻ കഴിയുന്ന ചെലവുകൾ ഒഴിവാക്കി  കടം തിരിച്ചടയ്ക്കുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കുക. മികച്ച ബജറ്റ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാനും കടം തീർക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകാനും പ്രയോജനപ്രദമാകും.

സ്നോബോൾ, അവലാഞ്ച് രീതികൾ

സ്നോബോൾ, അവലാഞ്ച് രീതികൾ എന്നിവരണ്ട് ജനപ്രിയ കടം തിരിച്ചടവ് രീതികളാണ്. സ്നോബോൾ രീതിയിൽ, ആദ്യം ഏറ്റവും ചെറിയ കടം അടച്ചുതീർക്കണം. മാത്രമല്ല ഉയർന്ന പലിശയുള്ള കടങ്ങൾ ആദ്യം അടച്ചുതീർക്കുക. ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ പണം ലാഭിക്കാൻ സാധ്യതയുള്ളതാണ് അവലാഞ്ച് രീതി.. നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തിനും മാനസിക മുൻഗണനകൾക്കും അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക.

ഡെററ് കൺസോളിഡേഷൻ

ഒന്നിലധികം കടങ്ങൾ സംയോജിപ്പിച്ച് കുറഞ്ഞ പലിശ നിരക്കിൽ ഒറ്റ വായ്പയായി മാറ്റുന്നതാണ് ഡെററ് കൺസോളിഡേഷൻ. ഇത് വഴി  തിരിച്ചടവ് കൃത്യമായി കൈകാര്യം ചെയ്യാനും സാമ്പത്തിക ബാധ്യതകൾ ലളിതമാക്കാനും കഴിയും.

വരുമാനം വർദ്ധിപ്പിക്കുക

ഉയർന്ന വരുമാനം നിങ്ങളുടെ കടം തിരിച്ചടവ്  എളുപ്പത്തിലാക്കും. ഇതിനായി പാർട്ട് ടൈം ജോലി, ഫ്രീലാൻസിങ് അവസരങ്ങൾ,  ഒരു സൈഡ് ബിസിനസ്സ് എന്നിവ പരീക്ഷിക്കാം. നിങ്ങൾ സമ്പാദിക്കുന്ന ഏതൊരു അധിക വരുമാനവും നിങ്ങളുടെ കടങ്ങൾ തീർക്കാൻ ഉപയോഗിക്കാം

ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക

അപ്രതീക്ഷിതമായ ചിലവുകൾ ഉണ്ടാകുമ്പോൾ വീണ്ടും കടത്തിൽ വീഴാതിരിക്കാൻ ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുന്നത് വളരെ പ്രധാനമാണ്.
തൊഴിൽ നഷ്ടം അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ പോലുള്ള അപ്രതീക്ഷിത സംഭവങ്ങളിൽ ഒരു എമർജൻസി ഫണ്ട്  ഏറെ പ്രയോജനപ്രദമകും. ലോണുകളെയോ ക്രെഡിറ്റ് കാർഡുകളെയോ ആശ്രയിക്കാതെ അടിയന്തിര ചെലവുകൾക്ക് ഉപയോഗിക്കുകയും ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം