ഒറ്റ രാത്രിയിൽ 'കോടീശ്വരൻ', പെൻഷൻ എടുക്കാൻ ബാങ്കിലെത്തി, അക്കൌണ്ടിൽ കണ്ടത് 759 കോടി, കണ്ണ് തള്ളി 82കാരൻ

Published : Jul 13, 2026, 10:31 AM IST
Bihar man bank balance

Synopsis

82കാരന്റെയും മകന്റെയും അക്കൌണ്ടിലായി 1500 കോടി രൂപയാണ് ബാലൻസ് കാണിച്ചത്

മുസാഫർപൂർ: ഒറ്റയടിക്ക് അക്കൌണ്ടിലേക്ക് എത്തിയത് 759 കോടി രൂപ. കണ്ണ് തള്ളി 82കാരൻ. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം. ഞായറാഴ്ച വാർധക്യ പെൻഷൻ എടുക്കാനെത്തിയ 82കാപനായ കാമേശ്വർ മിശ്രയാണ് അക്കൌണ്ടിലെ ബാലൻസ് കണ്ട് അമ്പരന്നത്. ഭിന്ന ശേഷി വിഭാഗത്തിലുള്ള 82കാരന്റെ മകനും വൻ തുക വന്നിട്ടുണ്ട്. ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള സാങ്കേതിക പിഴവാണ് അക്കൌണ്ടിൽ കോടികളെത്തിയതിന് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം. പെൻഷൻ തുക പിൻവലിച്ചതിന് പിന്നാലെ ബാലൻ ചെക്ക് ചെയ്തപ്പോളാണ് അക്കൌണ്ടിൽ 7596951951 രൂപ കാണുന്നത്. മകന്റെ അക്കൌണ്ടിലും സമാന രീതിയിലുള്ള ബാലൻസ് തുകയാണ് കാണിച്ചത്. രണ്ട് പേരുടെ അക്കൌണ്ടിലായി എത്തിയത് 1500 കോടി രൂപയെന്നാണ് കവി കൂടിയായ 82കാരൻ വിശദമാക്കുന്നത്. സംഭവം 82കാരൻ ഉടനടി ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് 82കാരൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്രയും വലിയ തുക എങ്ങനെ 82കാരന്റേയും മകന്റേയും അക്കൌണ്ടിലേക്ക് എത്തിയെന്നതിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

ജെൻ- സികളോ മുതി‍‌ർന്നവരോ? ആളുകളെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുന്ന കാര്യത്തിലും ഫൈറ്റ് ടൈറ്റ് ആണെന്ന് റിപ്പോ‍‌ർട്ട്!
കാര്‍ വെള്ളത്തില്‍ മുങ്ങിയോ? ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക