ആധാ‍ർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം

Published : Nov 01, 2025, 05:22 PM IST
Aadhaar Update Online 2025

Synopsis

പുതിയ ആധാർ നിയമങ്ങൾ പ്രകാരം, ആധാർ സേവാ കേന്ദ്രം സന്ദർശിക്കാതെ തന്നെ നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ, മറ്റ് ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും

ആധാർ കാർഡ് ഉടമകൾക്ക് ആശ്വസിക്കാം. ഇന്ന്, നവംബർ 1 മുതൽ, ആധാർ പുതുക്കുന്നത് എളുപ്പത്തിലും സുഗമമായും ചെയ്യുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാറിൽ നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആധാർ നിയമങ്ങൾ പ്രകാരം, ആധാർ സേവാ കേന്ദ്രം സന്ദർശിക്കാതെ തന്നെ നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ, മറ്റ് ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസും മാറ്റി, പുതിയ നിയമങ്ങളുടെ ഭാഗമായി ആധാറുമായി പാൻ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുഐഡിഎഐ വ്യക്തമാക്കുന്നു. ഇന്ന് മൂന്ന് പ്രധാന മാറ്റഹ്ങളാണ് ആധാ‍ർ ഉടമകൾ ശ്രദ്ധിക്കേണ്ടത്.

ആധാ‍ർ പുതുക്കൽ

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശമനുസരിച്ച്, ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ ഇനി വീട്ടിലിരുന്ന് ആധാറിലെ പേര്, മേല്‍വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം. ഈ മാറ്റങ്ങള്‍ക്കായി രേഖകള്‍ അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. പാന്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ് , പാസ്പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ ഡാറ്റാബേസുകളിലെ വിവരങ്ങളുമായി ബന്ധിപ്പിച്ച് യുഐഡിഎഐ സ്വയം വെരിഫൈ ചെയ്യും. ഇതോടെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എന്നാല്‍ വിരലടയാളം, ഐറിസ് സ്‌കാന്‍ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകള്‍ക്ക് പഴയതുപോലെ സേവാ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരും.

പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധം

പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് പ്രകാരം എല്ലാ പാന്‍ കാര്‍ഡ് ഉടമകളും ഡിസംബര്‍ 31-നകം ആധാറുമായി ലിങ്ക് ചെയ്യണം. ഈ തീയതിക്ക് ശേഷം ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ നിഷ്‌ക്രിയമാക്കപ്പെടും. മ്യൂച്വല്‍ ഫണ്ടുകള്‍, ഡിമാറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് തടസ്സമായേക്കാം.

ഫീസ്

ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി വര്‍ദ്ധനവ് വരുത്തി 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും. നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ 75 രൂപ നല്‍കേണ്ടിവരും. 100 രൂപ ആയിരുന്നവയ്ക്ക് 125 രൂപയായും നിരക്ക് വര്‍ദ്ധിപ്പിച്ചു. 2028 ഒക്ടോബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ച് 75 രൂപയുടെ സേവനങ്ങള്‍ക്ക് 90 രൂപയായും 125 രൂപയുടെ സേവനങ്ങള്‍ക്ക് 150 രൂപയായും നിരക്ക് വര്‍ധിക്കും.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്