2.44 കോടി അക്കൗണ്ടിൽ; ആഘോഷമാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

Published : Dec 24, 2022, 04:23 PM IST
2.44 കോടി അക്കൗണ്ടിൽ; ആഘോഷമാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

Synopsis

അബദ്ധത്തിൽ അക്കൗണ്ടിലേക്കെത്തിയ രൂപ ഫോൺ വാങ്ങാനും കടം തീർക്കാനും നിക്ഷേപിക്കാനും ചെലവാക്കി സുഹൃത്തുക്കൾ. ഒടുവിൽ പൊലീസ് അറസ്റ്റ്  

വിചാരിതമായി സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണം നിറഞ്ഞപ്പോൾ ആഘോഷിച്ച യുവാക്കൾക്ക് തിരിച്ചടി. കോടികൾ ബാങ്ക് അക്കൗണ്ടുകളിലേക്ക്  എത്തിയപ്പോൾ ആദ്യം ഞെട്ടിയ ചെറുവപ്പക്കാർ പിന്നീട് ആ പണം ഉപയോഗിക്കുകയായിരുന്നു. എന്നാൽ ബാങ്കിന്റെ തകരാർ മൂലം സംഭവിച്ച ഇടപാടിൽ ബാങ്ക് പരാതി നൽകിയതോടെ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ അറസ്റ്റിലായി. സൈബര്‍ ക്രൈം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2.44 കോടി രൂപയാണ് യുവാക്കൾ അക്കൗണ്ടിൽ നിന്നും ചെലവാക്കിയത്. 

അറസ്റ്റിലായ യുവാക്കളിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. പുതിയ തലമുറയിലെ ബാങ്കുകളിൽ ഒന്നിലാണ് അക്കൗണ്ടുണ്ടായത്. കോടികൾ അപ്രതീക്ഷിതമായി അക്കൗണ്ടുകളിൽ എത്തിയതോടെ യുവാക്കൾ മത്സരിച്ച് പണം ചെലവാക്കാൻ ആരംഭിച്ചു. അതേസമയം പിൻവലിക്കുംതോറും അക്കൗണ്ടിലേക്ക് പിന്നെയും പണം എത്തിയത് വീണ്ടും ചെലവാക്കാനുള്ള പ്രചോദനമായി. ഫോൺ ഉൾപ്പടെ പലതും യുവാക്കൾ വാങ്ങിക്കൂട്ടി 

ഓഹരി വിപണിയിലും പണമിറക്കി. വിവിധ സാധനങ്ങൾ വാങ്ങി, കടങ്ങൾ തീർത്തു. മൊത്തത്തിൽ 2.44 കോടി ചെലവാക്കി. കൂടാതെ അക്കൗണ്ടുകളിൽ ഉള്ള പണം മാറ്റ് ബാങ്കുകളിലേക്ക് മാറ്റുകയും ചെയ്തു.  171 ഇടപാടുകളാണ് ഇവർ നടത്തിയത്. പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പെട്ടതോടെ ബാങ്ക് പരാതി നൽകിയതിനെ തുടർന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. ബാങ്ക് പരാതിപ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ് താമസിയാതെ യുവാക്കളെ അറസ്റ്റിലായി. യുവാവിന് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും  തമ്മിൽ ലയന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ  കോടികള്‍ യുവാക്കളുടെ ബാങ്ക് ആക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ ലയനസമയത്തെ സാഹചര്യം ഇവര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. 

യുവാക്കൾ ചെലവാക്കിയതിൽ ഭൂരിഭാഗം തുകയും തിരിച്ചുപിടിക്കാനായി എന്നാണ് റിപ്പോർട്ട്. കൂടുതല്‍ പണം അക്കൗണ്ടില്‍ വന്നാല്‍ ബാങ്കിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് പോലീസ് പറയുന്നു. അങ്ങനെ ചെയ്യാതെ അത് ഉപയോഗിച്ചതാണ് തെറ്റെന്ന് പോലീസ് ചൂണ്ടിക്കാട്ടി. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം