തകരുന്ന ഓഹരി വിപണിയില്‍ പുതിയ നിക്ഷേപകര്‍ക്ക് യോജിച്ച മ്യൂച്ചല്‍ ഫണ്ട് ഏത്?

Published : Dec 24, 2022, 03:35 PM IST
തകരുന്ന ഓഹരി വിപണിയില്‍ പുതിയ നിക്ഷേപകര്‍ക്ക് യോജിച്ച മ്യൂച്ചല്‍ ഫണ്ട് ഏത്?

Synopsis

മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം വിപണി ഇന്നലെ നേരിട്ടിരുന്നു. ഈ സമയത്ത് നിക്ഷേപത്തിലേക്ക് തിരിയുന്ന പുതിയ നിക്ഷേപകർക്ക് ആശയ കുഴപ്പമുണ്ടാകും. നിങ്ങൾക്ക് യോജിച്ച മ്യൂച്ചല്‍ ഫണ്ട് തിരഞ്ഞെടുക്കാം   

മ്പത് മാസത്തോളം നീണ്ടുനിന്ന ചാഞ്ചാട്ടങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ ജൂണ്‍ പകുതിയോടെ മുന്നേറ്റം പുനഃരാരംഭിച്ച ഇന്ത്യന്‍ ഓഹരി സൂചികകള്‍, ഈ ഡിസംബര്‍ ഒന്നിനായിരുന്നു പുതിയ സര്‍വകാല റെക്കോഡ് ഉയരം കുറിച്ചത്. ആഗോള തലത്തില്‍ ഏറെ അനശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയിലും ആഭ്യന്തര ഓഹരി വിപണിയില്‍ പ്രകടമായ ഉണര്‍വില്‍ തുടര്‍ന്നും കുതിപ്പ് നിലനില്‍ക്കുമെന്ന പ്രതീതിയും പൊതുവില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ കോവിഡ് ആശങ്കയെന്ന കാര്‍മേഘം വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയുടെ മുകളില്‍ ഉരുണ്ടുകൂടിയതോടെ പ്രധാന സൂചികകള്‍ തിരുത്തലിന്റെ പാതയിലേക്ക് മടങ്ങിയെത്തി.

ഇതോടെ നിക്ഷേപകരുടെ മ്യൂച്ചല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയിലും തിരിച്ചടി നേരിട്ടു. എന്നിരുന്നാലും ദീര്‍ഘകാലയളവിലേക്ക് എസ്‌ഐപി രീതിയില്‍ ചേര്‍ന്ന മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളെ കാര്യമായ തോതില്‍ ഇപ്പോള്‍ വിപണിയില്‍ നേരിട്ട തിരിച്ചടി ബാധിക്കുകയില്ല. പക്ഷേ പുതിയ നിക്ഷേപകരെ ഓഹരി വിപണിയിലെ തിരിച്ചടി ആശയക്കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ടാകും. മികച്ച ആദായം നേടാന്‍ ഏതു നിക്ഷേപമാര്‍ഗമാണ് അനുയോജ്യം എന്നതില്‍ സംശയം ഉയര്‍ന്നിരിക്കാം.

അതേസമയം, വിപണി റെക്കോഡ് ഉയരത്തില്‍ നിന്നും തിരുത്തല്‍ നേരിടുന്നതിനായി കാത്തിരുന്ന പുതിയ നിക്ഷേപകര്‍ക്ക്, 'ഹൈബ്രിഡ് ഫണ്ട്' അല്ലെങ്കില്‍ 'ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്' മുഖേനയോ നിക്ഷേപം കൂട്ടിച്ചേര്‍ക്കാനുള്ള മികച്ച അവസരമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും വാല്യൂവേഷന്‍, മൊമന്റം പോലെയുള്ള വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി, ഭാവിയില്‍ വരാവുന്ന വിലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ധന ആസ്തികളുടെ വാങ്ങല്‍/ വില്‍പന നടത്തുന്നതിന് ശ്രമിക്കുന്നതിനാല്‍, ഹൈബ്രിഡ് ഫണ്ടുകളില്‍ ഒറ്റത്തവണയായുള്ള നിക്ഷേപത്തിന് പുതിയ നിക്ഷേപകര്‍ ശ്രമിക്കരുത്. പകരം നിക്ഷേപത്തുക 6 മുതല്‍ 12 വരെയുള്ള ഭാഗങ്ങളായി നിക്ഷേപിക്കുന്ന ശൈലിയാണ് ഹൈബ്രിഡ് മ്യൂച്ചല്‍ ഫണ്ടുകളില്‍ സ്വീകരിക്കേണ്ടതെന്നും വിദഗ്ധര്‍ സൂചിപ്പിച്ചു.

അതേസമയം ഇടക്കാല/ ദീര്‍ഘകാലയളവിലേക്ക് ഏതെങ്കിലും സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ആരംഭിച്ച മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപ പദ്ധതികളില്‍ തുടര്‍ന്നും നിക്ഷേപം നടത്താമെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കി. എന്നാല്‍ വിപണിയില്‍ തിരുത്തലിനായി കാത്തിരുന്ന പുതിയ നിക്ഷേപകര്‍, ഹ്രൈബ്രിഡ് ഫണ്ട് മുഖേന നിക്ഷേപം ആരംഭിക്കുന്നതാകും ഇപ്പോള്‍ ഉചിതമെന്നും എപ്‌സിലോണ്‍ മണി മാര്‍ട്ടിന്റെ സഹസ്ഥാപകനും സിഇഒയുമായ അഭിഷേക് ദേവ് ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം