വിമാനത്താവള ബിസിനസില്‍ തിളങ്ങാന്‍ പുതിയ കമ്പനിയുമായി അദാനി, ഇതാണ് കമ്പനിയുടെ പേര്

Published : Aug 09, 2019, 04:41 PM IST
വിമാനത്താവള ബിസിനസില്‍ തിളങ്ങാന്‍ പുതിയ കമ്പനിയുമായി അദാനി, ഇതാണ് കമ്പനിയുടെ പേര്

Synopsis

ഗുജറാത്തില്‍ ആഗസ്റ്റ് രണ്ടിന് പുതിയ കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ അദാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കി. 

ദില്ലി: വിമാനത്താവള ബിസിനസ് നടത്തിപ്പിനായി അദാനി ഗ്രൂപ്പ് പുതിയ കമ്പനിക്ക് രൂപീകരിച്ചു. അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പേരിലാണ് അദാനി ഗ്രൂപ്പ് കമ്പനി ആരംഭിച്ചത്. അദാനി എന്‍റര്‍പ്രൈസസുമായി ചേര്‍ന്ന് രാജ്യത്തിനകത്തും പുറത്തുമായി വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് പുതിയ കമ്പനിയുടെ ലക്ഷ്യം.

ഗുജറാത്തില്‍ ആഗസ്റ്റ് രണ്ടിന് പുതിയ കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ അദാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കി. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കുന്നത്. അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ഗുവാഹത്തി, മാംഗ്ലൂര്‍, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പാവകാശമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം ഫെബ്രുവരിയിലാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. 

PREV
click me!

Recommended Stories

പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?
ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല