Latest Videos

അദാനിയും അംബാനിയും നേർക്കുനേർ; പുതിയ കരാർ ജീവനക്കാർക്ക് വേണ്ടി

By Web TeamFirst Published Sep 22, 2022, 7:16 PM IST
Highlights

അദാനി ഗ്രൂപ്പും റിലയൻസ് ഇൻഡസ്ട്രീസും പുതിയ കരാറിലേക്ക്. ജീവനക്കാരെ സംബന്ധിച്ചുള്ള ഈ കരാർ ഇരു കമ്പനികൾക്കും അതി പ്രധാനമാണ്. രഹസ്യങ്ങൾ ചോരില്ലെന്ന് ഉറപ്പ് വരുത്തി അദാനിയും അംബാനിയും 
 

ലോക സമ്പന്നരിൽ രണ്ടാമനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും ഏഷ്യയിലെ സമ്പന്നരിൽ രണ്ടാമനായ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസും പുതിയ കരാറിൽ ഒപ്പുവെച്ചു. അദാനി ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് റിലയൻസ് ഇൻഡസ്ട്രീസ് ജോലി നൽകില്ല തിരിച്ച് റിലയൻസിലെ ജീവനക്കാരെ അദാനി ഗ്രൂപ്പും ഏറ്റെടുക്കില്ല എന്നാണ് ധാരണ. ഈ നിരോധന കരാർ മെയ് മുതൽ പ്രാബല്യത്തിൽ വന്നു. അദാനി ഗ്രൂപ്പിന്റെയും റിലയന്സിന്റെയും എല്ലാ കമ്പനികൾക്കും ഈ കരാർ ബാധകമാകും. 

Read Also: ഫ്ളിപ്കാർട്ടിലൂടെ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഈ സാധനങ്ങൾ; റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ കമ്പനികൾക്കിടയിൽ ഇത്തരത്തിലുള്ള കരാർ പുതിയതല്ല. ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരെ എതിർ കമ്പനികൾ പലപ്പോഴും സ്വന്തം കമ്പനിയിൽ നിയമിക്കാറില്ല. പരസ്പരം ധാരണയുണ്ടെങ്കിലും എല്ലാം അനൗപചാരിക സ്വഭാവത്തിൽ ആയിരിക്കും ഈ ധാരണകൾ. 

ഊർജം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പുനരുപയോഗ ഊർജം, സൗരോർജ്ജം തുടങ്ങിയ മേഖലകളിൽ ശക്തിയാർജ്ജിക്കുന്ന അദാനി ഗ്രൂപ്പ് മുന്നേറ്റം തുടരുകയാണ്. ടെലികോം മേഖലയിൽ രണ്ട് കമ്പനികളും നേരിട്ടുള്ള എതിരാളികളാണ്. അടുത്തിടെ സമാപിച്ച 5 ജി ലേലത്തിൽ, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇൻഫോകോം ഏറ്റവും വലിയ ലേലക്കാരനായി മാറിയിരുന്നു. അതേസമയം ആദ്യമായി ലേലത്തിൽ പങ്കെടുത്ത അദാനി ഗ്രൂപ്പ് 212 കോടി രൂപയ്ക്കാണ് 400 മെഗാഹെർട്‌സ് സ്‌പെക്‌ട്രം വാങ്ങിയത്.

Read Also: 'ഈ പണി ഇവിടെ നടക്കില്ല'; ജീവനക്കാരെ പുറത്താക്കി വിപ്രോ

അദാനി ഗ്രൂപ്പും റിലയൻസ് ഇൻഡസ്ട്രീസും തങ്ങളുടെ റീട്ടെയിൽ ബിസിനസുകൾ വർദ്ധിപ്പിക്കുന്നതിനായി വലിയ നിക്ഷേപങ്ങൾ നടത്താനുള്ള പദ്ധതികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ ഉൽപന്ന കമ്പനിയായ അദാനി വിൽമർ ലിമിറ്റഡ്, അതിന്റെ പ്രവർത്തങ്ങൾ വിപുലീകരിക്കുന്നതിനായി പ്രാരംഭ പബ്ലിക് ഓഫറിംഗിൽ നിന്ന് 5 ബില്യൺ രൂപ നീക്കിവച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസും ഈ അടുത്ത് ഒരു ഉപഭോക്തൃ ഉൽപ്പന്ന ബിസിനസ്സ് ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു.

click me!