എന്‍ഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു; 29.18 ശതമാനം ഓഹരി സ്വന്തമാക്കി

Published : Aug 23, 2022, 06:49 PM ISTUpdated : Aug 23, 2022, 06:53 PM IST
എന്‍ഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു; 29.18 ശതമാനം ഓഹരി സ്വന്തമാക്കി

Synopsis

സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും എന്നും പത്ര കുറിപ്പ് പറയുന്നു. 

ദില്ലി: എൻ‌ഡി‌ടി‌വിയുടെ  29.18 ശതമാനം ഓഹരികൾ വാങ്ങിയെന്ന് അദാനി ഗ്രൂപ്പ്. ഇതിനൊപ്പം 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള വാഗ്ദാനവും നൽകുമെന്നും അദാനി ഗ്രൂപ്പിന്‍റെ മീഡിയ വിഭാഗം അറിയിച്ചു.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്‍റെ (എഎംഎൻഎൽ) പൂർണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത്.

എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎൽ പത്രക്കുറിപ്പിൽ പറയുന്നത്. 

അതേ സമയം  സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും എന്നും പത്ര കുറിപ്പ് പറയുന്നു. 

"വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട് വയ്ക്കുന്നു, 2011 ലെ സെബിയുടെ (ഷെയറുകളുടെയും ഏറ്റെടുക്കലുകളുടെയും കാര്യമായ ഏറ്റെടുക്കൽ) റെഗുലേഷൻസ് അനുസരിച്ചാണ് ഇത് " വാര്‍ത്ത കുറിപ്പ് പറയുന്നു. 

പുതിയ യുഗത്തില്‍ മാധ്യമങ്ങളുടെ പുതിയ വഴി ഒരുക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ഒരുക്കുന്നതെന്നും, ഈ ഏറ്റെടുക്കല്‍ സുപ്രധാന നാഴികക്കല്ലാണെന്നും എഎംഎൻഎൽ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.

“ഇന്ത്യൻ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയിൽ താൽപ്പര്യമുള്ളവരെയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കാൻ എഎംഎന്‍എല്‍ ശ്രമിക്കുന്നു. എന്‍ഡിടിവി ഞങ്ങളുടെ കാഴ്ചപ്പാടിൽ എത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപണവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. വാർത്താ വിതരണത്തിൽ എൻ‌ഡി‌ടി‌വിയുടെ നേതൃത്വം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”പുഗാലിയ കൂട്ടിച്ചേർത്തു.

'പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിയാണ് കാരണം'; താങ്ങുവില പ്രഖ്യാപിക്കാത്തിൽ വിമർശിച്ച് മേഘാലയ ഗവർണർ

അദാനിക്ക് ഇനി 'ഇസഡ്' കാറ്റഗറി? കമാൻഡോകൾ സുരക്ഷയൊരുക്കും, പക്ഷേ വെറുതെയാകില്ലെന്നും റിപ്പോർട്ട്!

PREV
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്