
നിങ്ങൾ പതിവായി വിമാനയാത്ര ചെയ്യുന്ന ആളാണെങ്കിൽ തീർച്ചയായും തിരക്കേറിയ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം വളരെ ക്ഷീണിപ്പിച്ചിരിക്കാം. ആഭ്യന്തര, അന്തർദേശീയ എയർപോർട്ട് ലോഞ്ചുകളിലേക്ക് കോംപ്ലിമെന്ററി ആക്സസ് നേടാൻ എങ്ങനെ സാധിക്കും? ചില ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് എയർപോർട്ട് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് മുൻഗണനാ ചെക്ക്-ഇൻ, അധിക റിവാർഡ് പോയിന്റുകൾ, കോ-ബ്രാൻഡഡ് ആനുകൂല്യങ്ങൾ, സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകൾ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഏതൊക്കെ ക്രെഡിറ്റ് കാർഡുകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക എന്നറിയാം.
Read Also: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം
ആഭ്യന്തര, അന്തർദേശീയ എയർപോർട്ട് ലോഞ്ചുകളിലേക്ക് കോംപ്ലിമെന്ററി ആക്സസ് നേടാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും ഒപ്പം ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച ലോഞ്ച് ആക്‌സസ് ആനുകൂല്യങ്ങളുള്ള മികച്ച ട്രാവൽ ക്രെഡിറ്റ് കാർഡ് ഏതൊക്കെയാണെന്ന് അറിയാം.
എച്ച്ഡിഎഫ്‌സി
ഈ ക്രെഡിറ്റ് കാർഡ് കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു: ഇന്ത്യയിൽ ഒരു വർഷത്തിൽ ആറ് വിദേശ യാത്ര നടത്താം. ഈ കാർഡിന്റെ വാർഷിക ഫീസ് 2,500 രൂപയാണ്. പ്രതിവർഷം 3 ലക്ഷം രൂപ ചെലവഴിക്കുമ്പോൾ പുതുക്കൽ ഫീസ് ഒഴിവാക്കും.
Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ
കൊട്ടക് മഹീന്ദ്ര ബാങ്ക്
ഈ ക്രെഡിറ്റ് കാർഡ് ഇന്ത്യയിൽ എട്ട് കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 3,000 രൂപയുടെ സ്വാഗത ടിക്കറ്റുകളും , 5,000 രൂപയുടെ അക്കോർ ഹോട്ടൽ ഡൈനിംഗ് വൗച്ചർ, മുൻഗണനാ ചെക്ക്-ഇൻ, കോംപ്ലിമെന്ററി ഭക്ഷണം, ബാഗേജ് സഹായം എന്നിവ ഉൾപ്പെടുന്ന 899 രൂപയുടെ ആഡ്-ഓൺ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുമ്പോഴെല്ലാം, ഇൻഡിഗോ ടിക്കറ്റുകളിൽ നിന്ന് റിഡീം ചെയ്താൽ നിങ്ങൾക്ക് റിവാർഡുകൾ ലഭിക്കും. ഈ കാർഡിൽ വാർഷിക ഫീസ് 2,500 രൂപയാണ്
എസ്ബിഐ കാർഡ്
എസ്ബിഐ കാർഡ് പ്രൈം കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു: ഇത് 3,000 രൂപയുടെ സ്വാഗത ഇ-ഗിഫ്റ്റ് വൗച്ചറും ഡൈനിംഗ്, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ, സിനിമകൾ എന്നിവയ്ക്കായി ചെലവഴിക്കുന്ന 100 രൂപയ്ക്ക് 10 റിവാർഡ് പോയിന്റുകളും വാഗ്ദാനം ചെയ്യുന്നു. കാർഡ് ഉടമയ്ക്ക് കോംപ്ലിമെന്ററി ട്രൈഡന്റ് പ്രിവിലേജ് റെഡ് അംഗത്വവും ക്ലബ് വിസ്താര സിൽവർ അംഗത്വവും ലഭിക്കും. ഈ കാർഡിൽ വാർഷിക ഫീസ് 2,999 രൂപയാണ്.
Read Also: ഇന്ത്യക്കാരുടെയും വടക്കേ അമേരിക്കകാരുടെയും പണി പോകും; തീരുമാനം അറിയിച്ച് ഈ കമ്പനി
ആക്സിസ് ബാങ്ക്
ആക്സിസ് വിസ്താര സിഗ്നേച്ചർ ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി ക്ലബ് വിസ്താര സിൽവർ അംഗത്വവും നാല് കോംപ്ലിമെന്ററി പ്രീമിയം ഇക്കോണമി ടിക്കറ്റുകളും വാഗ്ദാനം ചെയ്യുന്നു. കാർഡ് ഉടമയ്ക്ക് ഒരു പാദത്തിൽ രണ്ട് കോംപ്ലിമെന്ററി ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്‌സസ്സ് ലഭിക്കും. ഓരോ 200 രൂപയ്ക്കും നാല് ക്ലബ് വിസ്താര പോയിന്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു. ഈ കാർഡിന് 3000 രൂപയാണ് വാർഷിക ഫീസ്.