
വിദേശ രാജ്യങ്ങളിൽ വിലകൂടിയ സ്വത്തുക്കൾ വാങ്ങുന്നത് തുടർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അഡാർ പൂനവല്ല. ഇത്തവണ ലണ്ടനിലെ ഏറ്റവും ചെലവേറിയ വീട് വാങ്ങാൻ ഒരുങ്ങുകയാണ് "വാക്‌സിൻ രാജകുമാരൻ" എന്ന വിശേഷണമുള്ള അഡാർ പൂനവല്ല. 138 ദശലക്ഷം പൗണ്ട് അതായത് ഏകദേശം 1446 കോടി രൂപ ചെലവിട്ടാണ് വീട് വാങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ ലണ്ടനിലെ ഏറ്റവും ചെലവേറിയ വീടാണ് ഇത്.
യുകെയിലെ മെയ്‌ഫെയർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വീട് 25,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്. ഹൈഡ് പാർക്കിന് സമീപമുള്ള ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണ് അബർകോൺവേ ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ഈ മാളിക. അഡാർ പൂനവല്ല ഈ വീട് വാങ്ങുന്നതോടെ ലണ്ടനിൽ ഇതുവരെ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ ഏറ്റവും ചെലവേറിയ ഭവനമായി അബർകോൺവേ മാറും.
ലണ്ടനിലെ ഏറ്റവും വിലപിടിപ്പുള്ള റസിഡൻഷ്യൽ ഇടപാട് നടന്നത് 2020 ജനുവരിയിൽ ആയിരുന്നു. 2-8a റട്ട്‌ലാൻഡ് ഗേറ്റ്, മുൻ സൗദി അറേബ്യൻ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിറ്റത് 210 മില്യൺ ഡോളറിന് ആണെന്നാണ് റിപ്പോർട്ട്.
പോളണ്ടിലെ ഏറ്റവും ധനികനായിരുന്ന അന്തരിച്ച വ്യവസായി ജാൻ കുൽസിക്കിന്റെ മകൾ ഡൊമിനിക കുൽസിക്കാണ് പൂനവാലയുമായുള്ള കരാർ അംഗീകരിച്ചത്. ആഡംബര പ്രോപ്പർട്ടി ഏജന്റുമാരുടെ അഭിപ്രായത്തിൽ, ലണ്ടനിൽ ഇതുവരെ വിറ്റുപോയ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഭവനവും ഈ വർഷത്തെ ഏറ്റവും വലിയ ഇടപാടുമായി അബർകോൺവേ ഹൗസിനെ
പൂനവല്ല കുടുംബത്തിന് യുകെയിലേക്ക് സ്ഥിരമായി മാറാൻ പ്ലാനുകൾ ഇല്ലെന്നും ഓക്‌സ്‌ഫോർഡിന് സമീപമുള്ള വാക്‌സിൻ ഗവേഷണത്തിലും നിർമ്മാണ സൗകര്യങ്ങളിലും കോടിക്കണക്കിന് പൗണ്ട് നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഈ ലണ്ടൻ കരാർ എന്നുമാണ് റിപ്പോർട്ട്.