എ.എച്ച്.പി.ഐക്ക് പുതിയ ഭാരവാഹികൾ; ഡോ.എം.ഐ സഹദുള്ള അഖിലേന്ത്യ പ്രസിഡന്റ്

Published : Feb 03, 2025, 09:01 AM IST
എ.എച്ച്.പി.ഐക്ക് പുതിയ ഭാരവാഹികൾ; ഡോ.എം.ഐ സഹദുള്ള അഖിലേന്ത്യ പ്രസിഡന്റ്

Synopsis

കൊച്ചിയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 

അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് - ഇന്ത്യയുടെ (എ.എച്ച്.പി.ഐ) അഖിലേന്ത്യ പ്രസിഡന്റായി കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയെ തിരഞ്ഞെടുത്തു. റീജൻസി ഹോസ്പിറ്റൽ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. അതുൽ കപൂർ അഖിലേന്ത്യാ ട്രെഷററായും ചുമതലയേറ്റു.ഡയറക്ടർ ജനറലായി ഡോ.ഗിർധർ ഗ്യാനി തുടരും. പുതിയ ഭാരവാഹികൾ 2027 വരെ എ.എച്ച്.പി.ഐയെ നയിക്കും. കൊച്ചിയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 

അടിസ്ഥാന ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരുമായും ആരോഗ്യരംഗത്തെ റെഗുലേറ്ററി ബോഡികൾ, മറ്റ് സ്റ്റേക്ക്‌ഹോൾഡേഴ്‌സ് തുടങ്ങിയവരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു നോൺ-പ്രോഫിറ്റ് സംഘടനയാണ് എ.എച്ച്.പി.ഐ. ഇന്ത്യയിലെ പ്രധാന ആരോഗ്യ സേവനദാതാക്കളെല്ലാം എ.എച്ച്.പി.ഐ അംഗങ്ങളാണ്. 

എച്ച്.പി.ഐയുടെ ആരംഭഘട്ടം മുതൽ പ്രവർത്തിച്ചു വരികയും കേരള ചാപ്റ്ററിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയുമായിരുന്നു ഡോ. എം.ഐ സഹദുള്ള. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ആരോഗ്യമേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി കിംസ്‌ഹെൽത്തിനെ മാറ്റിയെടുത്ത വ്യക്തിയാണ് ഡോ. എം.ഐ സഹദുള്ള. ആരോഗ്യരംഗത്ത് അഞ്ച് പതിറ്റാണ്ടുകളോളം പ്രവർത്തന പരിചയമുള്ള അദ്ദേഹം ആരോഗ്യപരിപാലന രംഗത്ത് സുപ്രധാന ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. 
 

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ