കടുത്ത പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക സഹായം വേണം: എയർ ഇന്ത്യ 10000 കോടി രൂപ ഉടമകളോട് തേടിയെന്ന് റിപ്പോർട്ട്

Published : Oct 31, 2025, 11:13 AM IST
Air India Emergency Landing

Synopsis

അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ എയർ ഇന്ത്യ ഉടമകളായ ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നും 10000 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി. കമ്പനിയുടെ നിലനിൽപ്പിന് ഈ സഹായം അത്യന്താപേക്ഷിതമാണ്.

ദില്ലി: നിലനിൽപ്പിനായി ഉടമകളിൽ നിന്നും വായ്പാ സഹായം തേടി എയർ ഇന്ത്യ. ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നും 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം എയർ ഇന്ത്യ തേടിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജൂണിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ നടന്ന വിമാന ദുരന്തത്തെ തുടർന്ന് നേരിടുന്ന പ്രത്യാഘാതങ്ങൾ മറികടക്കാനാണ് സാമ്പത്തിക സഹായം തേടിയതെന്നാണ് വിവരം.

എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിൻ്റെ ഉടമസ്ഥതയിലാണ്. ബാക്കിയുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലാണ്. 2022 ലാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. സുരക്ഷ, എഞ്ചിനീയറിംഗ്, പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെ പരിശീലനം, ക്യാബിൻ നവീകരണം, പ്രവർത്തന സാങ്കേതികവിദ്യ എന്നിവ മെച്ചപ്പെടുത്തുന്നതിനുമാണ് ധനസഹായം തേടിയിരിക്കുന്നത്.

പലിശ രഹിത വായ്പയായോ അധിക മൂലധനമായോ തുക അനുവദിക്കുമെന്നാണ് കരുതുന്നത്. ദശാബ്ദത്തിനിടയിലെ വലിയ ദുരന്തമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. ഇത് എയർ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതോടെ എയർ ഇന്ത്യ വമാനങ്ങളിലെ അറ്റകുറ്റപ്പണികളും പൈലറ്റുമാരുടെ പരിശീലനവും അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളും മേൽനോട്ടവുമുണ്ട്.

എങ്കിലും വമ്പൻ ലക്ഷ്യങ്ങളുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. വിസ്താര ലയനം, എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങളുടെ വൻ ഓർഡർ, ഗൾഫ് വിമാനക്കമ്പനികൾക്ക് വിട്ടുകൊടുത്ത പ്രീമിയം അന്താരാഷ്ട്ര റൂട്ടുകളുടെ വീണ്ടെടുക്കൽ എന്നിവയടക്കം വലിയ ലക്ഷ്യങ്ങളാണ് കമ്പനിക്ക് മുന്നിലുള്ളത്. ആഗോളതലത്തിൽ മത്സരം മുറുകുകയും നഷ്ടം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധികളെ അജിതീവിച്ച് മുന്നേറാൻ എയർ ഇന്ത്യക്ക് സാമ്പത്തിക സഹായം കൂടിയേ തീരൂ.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്