വമ്പൻ ഓഫറുമായി എയർ ഇന്ത്യ; ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളിൽ വൻ കിഴിവ്

Published : Feb 02, 2024, 06:59 PM ISTUpdated : Feb 03, 2024, 01:24 PM IST
വമ്പൻ ഓഫറുമായി എയർ ഇന്ത്യ; ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളിൽ വൻ കിഴിവ്

Synopsis

എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. നമസ്‌തേ വേൾഡ് സെയിൽ എന്നാണ് ഈ വിൽപ്പനയുടെ പേര്.

ദില്ലി: ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. നമസ്‌തേ വേൾഡ് സെയിൽ എന്നാണ് ഈ വിൽപ്പനയുടെ പേര്. ഈ ഓഫറിൽ, ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾ വെറും 1,799 രൂപ മുതൽ ലഭിക്കും. 

അതേസമയം ഈ വിൽപ്പന 4 ദിവസത്തേക്ക് മാത്രമേ ലഭ്യമാകുകയുള്ളു. ഫെബ്രുവരി 2 മുതൽ അതായത് ഇന്ന് മുതൽ ഫെബ്രുവരി 5 വരെ മാത്രമേ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഉപഭോക്താക്കൾക്ക് 024 ഫെബ്രുവരി 2 മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. 

എയർലൈൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ ഫ്ലൈറ്റിലെ ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 1,799 രൂപയിൽ നിന്ന് ആരംഭിക്കുന്നു. അതേസമയം, ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്. അതുപോലെ, അന്താരാഷ്ട്ര വിമാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്ക് 10,899 രൂപയാണ്. ഈ വിൽപ്പനയിലെ ഇക്കോണമി നിരക്ക് 3,899 രൂപ മുതലാണ്. ചില ലക്ഷ്യസ്ഥാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്കും 9,600 രൂപയാണ്.

വിൽപ്പന എങ്ങനെ പ്രയോജനപ്പെടുത്താം

ഈ വിൽപ്പനയുടെ ആനുകൂല്യം ലഭിക്കാൻ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യണം. അതായത് ആദ്യം വരുന്നവർക്കു ആദ്യം ടിക്കറ്റ് എന്ന നയമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. അതിനാൽ പെട്ടന്ന് ടിക്കറ്റുകൾ തീരാൻ സാധ്യതയുണ്ട്. 

നിങ്ങൾക്ക് വിൽപ്പന പ്രയോജനപ്പെടുത്തണമെങ്കിൽ, എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്നും ആപ്പിൽ നിന്നും നിങ്ങൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് സേവന നിരക്കുകൾ ലാഭിക്കാം.

ഏതൊക്കെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളാണ് വിൽപ്പനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

എയർ ഇന്ത്യ എയർലൈൻ പറയുന്നതനുസരിച്ച്, അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ്, മിഡിൽ ഈസ്റ്റ്, ഏഷ്യാ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഈ വിൽപ്പനയ്ക്ക് കീഴിൽ ബുക്ക് ചെയ്യാം. എക്‌സിക്യൂട്ടീവ്, പ്രീമിയം ഇക്കോണമി ക്ലാസുകൾക്ക് പ്രത്യേക നിരക്കുകളും എയർലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം